‘അറിയാത്തവര്‍ക്ക്, ഇത് ഛേത്രി, ഇന്ത്യന്‍ ഫുട്ബോള്‍ നായകന്’; ബംഗളൂരു പരിശീലനത്തിന് ഛേത്രിയും
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ ഐപിഎല്‍ പരിശീലസ സെക്ഷനില്‍ പ്രത്യേക അതിഥിയായി ഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ഛേത്രി.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ ഐ.പി.എല്‍ പരിശീലന സെക്ഷനില്‍ പ്രത്യേക അതിഥിയായി ഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ഛേത്രി. ഛേത്രിയെ സ്വാഗതം ചെയ്ത കോഹ്ലി ടീമിലെ വിദേശ താരങ്ങള്‍ക്ക് താരത്തെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ടീം അംഗങ്ങള്‍ക്ക് താരവുമായി എന്തിനെക്കുറിച്ചും സംസാരിക്കാമെന്നും പറഞ്ഞാണ് കോഹ്ലി, ഛേത്രിയെ സംസാരിക്കാന്‍ വിളിക്കുന്നത്.
ഈ സീസണിലെ ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കിയാണ് ബംഗളൂരു എഫ്.സിയും ഛേത്രിയും എത്തുന്നത്. 2019 ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നാണ് ഛേത്രി കളം വിട്ടത്. ഛേത്രി പരിശീലത്തിന് എത്തിയ കാര്യം കോഹ് ലി ട്വീറ്റ് ചെയ്തു.