LiveTV

Live

Cricket

കോഹ്‍ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ​ഗൗതം ​ഗംഭീർ 

എന്നാൽ ഗംഭീറിന്റെ വിമർശനത്തിനെതിരെ സോഷ്യൽ മീഡിയ പ്രതികരിച്ചു

കോഹ്‍ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ​ഗൗതം ​ഗംഭീർ 

ഐ.പി.എല്ലിന്റെ 12ാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ക്യാപ്റ്റനുമായ കോഹ്‍ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. കഴിഞ്ഞ സീസണുകളിലെല്ലാം വൻ പരാജയമായിരുന്ന കോഹ്‍ലിയെ വീണ്ടും ക്യാപ്റ്റനാക്കിയ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരിന് കോഹ്‍ലി നന്ദി പറയണം എന്നായിരുന്നു ഗംഭീറിന്റെ വിമർശനം.

കോഹ്‍ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ​ഗൗതം ​ഗംഭീർ 

കോഹ്‍ലിയെ യാതൊരു കാരണവശാലും ധോണിയുമായോ രോഹിത് ശർമയുമായോ ക്യാപ്റ്റൻസിയുടെ വിഷയത്തിൽ താരതമ്യം ചെയ്യരുതെന്ന്
അദ്ദേഹം പറഞ്ഞു. അവർ രണ്ട് പേരും മൂന്ന് വീതം ട്രോഫികൾ സ്വന്തമാക്കിയവരാണെന്നും കോഹ്‍ലിയുടെ കീഴില്‍ ബാഗ്ലൂർ ഒരൊറ്റ ട്രോഫി പോലും കരസ്ഥമാക്കിയിട്ടില്ലെന്നും താരം കൂട്ടിചേർത്തു.

‘വീക്ഷണവും തന്ത്രശാലിയുമായ ക്യാപ്റ്റനായി ഞാൻ ഒരിക്കലും
കോഹ്‍ലിയെ മനസ്സിലാക്കിയിട്ടില്ല. ഇത് വരെ ഐ.പി.എല്ലിൽ ഒരൊറ്റ ട്രോഫിയും നേടിയിട്ടുമില്ല അദ്ദേഹം’ താരം പറഞ്ഞു.‌

എന്നാൽ ഗംഭീറിന്റെ വിമർശനത്തിനെതിരെ സോഷ്യൽ മീഡിയ പ്രതികരിച്ചു. സ്പോർട്സിലെ താങ്കളുടെ സമർപ്പണത്തെ ബഹുമാനിക്കുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെ അംഗീകരിക്കാനാവില്ലെന്നും ആരാധകർ പ്രതികരിച്ചു.

ലോകകപ്പ് ടീമിൽ അലംഭാവം കാണിക്കുന്നു എന്ന വിമർശനം ദിവസങ്ങൾക്ക് മുമ്പ് ഗംഭീർ നടത്തിയിരുന്നു. കോഹ്‍ലിക്കും രവിശാസ്ത്രിക്കുമെതിരെയായിരുന്നു അന്ന് വിമർശനം.