LiveTV

Live

Cricket

‘തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ല’ ബി.ജെ.പിയുടെ വാഗ്ദാനം നിരസിച്ച് വിരേന്ദര്‍ സെവാഗ്

വെസ്റ്റ് ഡല്‍ഹി സീറ്റിലായിരുന്നു സെവാഗിനെ പരിഗണിച്ചിരുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് വെസ്റ്റ് ഡല്‍ഹി.

‘തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ല’ ബി.ജെ.പിയുടെ വാഗ്ദാനം നിരസിച്ച് വിരേന്ദര്‍ സെവാഗ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പിയുടെ സീറ്റ് വാഗ്ദാനം നിരസിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെവാഗിന്റെ പിന്മാറ്റം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാത്രമല്ല, രാഷ്ട്രീയത്തിലും തനിക്ക് താല്‍പര്യമില്ല എന്ന് സെവാഗ് പറഞ്ഞതായി ബി.ജെ.പി വൃത്തങ്ങള്‍ ഡല്‍ഹിയില്‍ അറിയിച്ചു.

അതേ സമയം, സെവാഗിന്‍റെ ഓപ്പണിങ് പാര്‍ട്ണര്‍ ആയിരുന്ന ഗൌതം ഗംഭീര്‍ ഡല്‍ഹിയില്‍ നിന്നും ബി.ജെ.പി സീറ്റില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്. വെസ്റ്റ് ഡല്‍ഹി സീറ്റിലായിരുന്നു സെവാഗിനെ പരിഗണിച്ചിരുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് വെസ്റ്റ് ഡല്‍ഹി.