LiveTV

Live

Cricket

അഫ്ഗാനായി ടെസ്റ്റിലും റെക്കോര്‍ഡ് സ്വന്തമാക്കി റാഷിദ് ഖാന്‍ 

ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്‍, അഫ്ഗാനിസ്താനായി ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ അഫ്ഗാന്‍ ബൗളറായി.

അഫ്ഗാനായി ടെസ്റ്റിലും റെക്കോര്‍ഡ് സ്വന്തമാക്കി റാഷിദ് ഖാന്‍ 

അയര്‍ലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനിസ്താനായി റെക്കോര്‍ഡ് പ്രകടനവുമായി റാഷിദ് ഖാന്‍. ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്‍, അഫ്ഗാനിസ്താനായി ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ അഫ്ഗാന്‍ ബൗളറായി.

റാഷിദ്ഖാന്റെ ബൗളിങ് മികവില്‍ അഫ്ഗാനിസ്താന്‍ വിജയത്തിലേക്ക് അടുക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അയര്‍ലാന്‍ഡിന് ആദ്യ ഇന്നിങ്‌സില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങില്‍ അഫ്ഗാന്‍ നേടിയത് 314 റണ്‍സ്. 142 റണ്‍സിന്‍റെ ലീഡും നേടി. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലും അയര്‍ലാന്‍ഡിന് രക്ഷയുണ്ടായില്ല. 288 റണ്‍സിന് പുറത്ത്. റാഷിദ് ഖാന്റെ പന്തുകളാണ് അയര്‍ലന്‍ഡിനെ കുഴപ്പിച്ചത്.

34 ഓവര്‍ എറിഞ്ഞ റാഷിദ് ഏഴ് മെയ്ഡന്‍ ഓവറുകളടക്കം 82 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ റാഷിദ് രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ റാഷിദ് രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു. 147 റണ്‍സാണ് മത്സരത്തില്‍ അഫ്ഗാന് ജയിക്കാന്‍ വേണ്ടത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 47ന് ഒന്ന് എന്ന നിലയിലാണ് അഫ്ഗാന്‍. അവര്‍ക്കിനി ജയിക്കാന്‍ 100 റണ്‍സ് മതി.