LiveTV

Live

Cricket

2008 മുതല്‍ 2018 വരെ... ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട വിജയികള്‍ ഇവരാണ്

ഐ.പി.എല്ലിന്‍റെ പതിനൊന്നാമത് സീസണ് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞ 10 വര്‍ഷങ്ങളിലെ വിജയികളെയും ടൂര്‍ണ്ണമെന്‍റിലെ താരങ്ങളെയും ഒന്ന് പരിശോധിക്കാം 

2008 മുതല്‍ 2018 വരെ... ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട വിജയികള്‍ ഇവരാണ്

ടീം ഇന്ത്യ ആദ്യ ടി-20 കിരീടം നേടി ലോകത്തിന്‍റെ നെറുകയില്‍ നിന്നതിന്‍റെ അടുത്ത വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചു. കൊല്‍ക്കൊത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ഐ.പി.എല്‍ മത്സരം അരങ്ങേറിയപ്പോള്‍ ആരും പ്രതീക്ഷിച്ചു കാണില്ല, ഇത് ലോകത്തിലെ ഏറ്റവും വലിയ ടി-20 ലീഗായി ഉയരുമെന്ന്.

10 സീസണുകള്‍ പിന്നിട്ട് നില്‍ക്കുമ്പോള്‍ പല തവണ ഐ.പി.എല്‍ കിരീടം നേടി ജൈത്രയാത്ര തുടരുന്നവരും ഇതുവരെ ആ കപ്പിനെ കയ്യിലേന്താന്‍ കഴിയാത്തതുമായ ടീമുകള്‍ ഐ.പി.എല്ലിലുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സാണ് ഇതുവരെയുള്ള ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീം. മൂന്ന് തവണ ചാമ്പ്യന്‍മാരായ ചെന്നൈ നാല് തവണ ടൂര്‍ണ്ണമെന്‍റിലെ മികച്ച രണ്ടാമത്തെ ടീമായി സീസണ്‍ അവസാനിപ്പിച്ചു. മുംബൈ ഇന്ത്യന്‍സാണ് അടുത്തത്. മൂന്ന് തവണ വിജയികളായ മുംബൈ ഒരു തവണ രണ്ടാമതായി.

ഷെയിന്‍ വാട്സണ്‍, സുനില്‍ നരേന്‍ എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയത്. ഇരുവരും രണ്ട് തവണ ഈ നേട്ടത്തിനര്‍ഹരായി. 2008ലും 2013ലും ഷെയിന്‍ വാട്സണ്‍ മികച്ച താരമായപ്പോള്‍ 2012ലും 2018ലും നരേന്‍ മികച്ച താരമായി. ഐ.പി.എല്ലിന്‍റെ പതിനൊന്നാമത് സീസണ് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞ 10 വര്‍ഷങ്ങളിലെ വിജയികളെയും ടൂര്‍ണ്ണമെന്‍റിലെ താരങ്ങളെയും ഒന്ന് പരിശോധിക്കാം

2008 മുതല്‍ 2018 വരെ... ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട വിജയികള്‍ ഇവരാണ്