LiveTV

Live

Cricket

‘പാകിസ്താനെതിരായ മത്സരങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കണം’ നിലപാട് കടുപ്പിച്ച് ഗൗതം ഗംഭീര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള താരങ്ങള്‍ ഇതിനെ പ്രതികൂലിച്ചപ്പോള്‍ പല താരങ്ങളും അതിന് അനുകൂലമായ നിലപാടുമായി മുന്നോട്ട് വന്നിരുന്നു 

‘പാകിസ്താനെതിരായ മത്സരങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കണം’ നിലപാട് കടുപ്പിച്ച് ഗൗതം ഗംഭീര്‍

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ലോകകപ്പില്‍ പാകിസ്താനുമായുള്ള മത്സരങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള താരങ്ങള്‍ ഇതിനെ പ്രതികൂലിച്ചപ്പോള്‍ പല താരങ്ങളും അതിന് അനുകൂലമായ നിലപാടുമായി മുന്നോട്ട് വന്നിരുന്നു. പാകിസ്താനുമായുള്ള മത്സരങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കണമെന്ന വാദം ശക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

നിബന്ധനകളോടെ നിരോധനം സാധ്യമല്ല. ഒന്നുകില്‍ പാക്കിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം. അല്ലെങ്കില്‍ എല്ലാ വഴികളും തുറക്കണം. ഐ.സി.സി ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറുന്നത് പ്രായോഗികമല്ല. ആയതിനാല്‍, ഏഷ്യാകപ്പില്‍ പാക്കിസ്താനുമായുള്ള മത്സരങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.