‘ക്യാച്ച് മീ ഈഫ് യു ഫാന്‍’; ആരാധകനും ധോണിയും വീണ്ടും ഓട്ടം
ക്യാച്ച് മീ ഈഫ് യു കാന്‍(കഴിയുമെങ്കില്‍ എന്നെ പിടിക്കൂ) എന്നാണ് പൊതുവെ പറയാറ്. പക്ഷേ ധോണിയുടെ കാര്യത്തില്‍ അതിങ്ങനെയാണ്, ക്യാച്ച് മീ ഈഫ് യു ഫാന്‍( ആരാധകനാണെങ്കില്‍ എന്നെ പിടിക്കൂ) എന്നാണ്.

ക്യാച്ച് മീ ഈഫ് യു കാന്‍(കഴിയുമെങ്കില്‍ എന്നെ പിടിക്കൂ) എന്നാണ് പൊതുവെ പറയാറ്. പക്ഷേ ധോണിയുടെ കാര്യത്തില്‍ അതിങ്ങനെയാണ്, ക്യാച്ച് മീ ഈഫ് യു ഫാന്‍( ആരാധകനാണെങ്കില്‍ എന്നെ പിടിക്കൂ) എന്നാണ്.
ഇക്കഴിഞ്ഞ ആസ്ട്രേലിന്‍ പരമ്പരയിലും കളിക്കിടയില്‍ ധോണിയുടെ അടുത്തേക്ക് ആരാധകന് ഓടിയെത്തിയിരുന്നു, എന്നാല്‍ ആരാധകന് എളുപ്പത്തില്‍ പിടികൊടുക്കാതിരുക്കാന് വേണ്ടി ധോണി കോഹ്ലിയടക്കമുള്ള കളിക്കാര്‍ക്കിടയിലൂടെ ഓടുകയും ചെയ്തു. ഈ ഓട്ടമത്സരം ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു. ഇപ്പോഴിതാ അത് പോലൊന്ന് വീണ്ടും, ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിന്റെ പരിശീലനത്തിനിടെയാണ് ധോണിയുടെ അടുത്തേക്ക് ആരാധകന് ഓടിയെത്തിയത്.
ബാലാജിയായിരുന്നു ധോണിയുടെ അടുത്തുണ്ടായിരുന്നത്. ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ക്യാച്ച് മീ ഈഫ് യു ഫാന്‍ എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.