LiveTV

Live

Cricket

റോയല്‍ ചലഞ്ചേഴ്സിന് ഐ.പി.എല്‍ കിരീടം നേടാനാകാത്തതിന്‍റെ കാരണം വെളിപ്പെടുത്തി കൊഹ്‍ലി

ഐ.പി.എല്‍ പന്ത്രണ്ടാം പതിപ്പ് മാര്‍ച്ച് 23 ന് ചെന്നൈയില്‍ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ തിരിതെളിയും.

റോയല്‍ ചലഞ്ചേഴ്സിന് ഐ.പി.എല്‍ കിരീടം നേടാനാകാത്തതിന്‍റെ കാരണം വെളിപ്പെടുത്തി കൊഹ്‍ലി

മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും തന്‍റെ ടീമിന് ഐ.പി.എല്‍ കിരീടം നേടാനാകാത്തതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കൊഹ്‍ലി. തെറ്റായ തീരുമാനങ്ങളാണ് ബാംഗ്ളൂരിനെ കപ്പില്‍ നിന്നും അകറ്റിയത്. ''നിങ്ങള്‍ തെറ്റായ തീരുമാനങ്ങളെടുത്താല്‍ നിങ്ങള്‍ പരാജയപ്പെടാം. വലിയ മത്സരങ്ങളില്‍ ഞങ്ങളുടെ തീരുമാനങ്ങള്‍ ശരിയായിരുന്നില്ല. ശരിയായ തീരുമാനങ്ങള്‍ ആരെടുക്കുന്നുവോ, ആ ടീം ഐ.പി.എല്‍ വിജയിക്കും.''

ബാംഗ്ളൂരിന്‍റെ ആരാധക പിന്തുണയെ കുറിച്ച് ചോദിച്ചപ്പോള്‍ നായകന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ''ഞങ്ങള്‍ മൂന്ന് ഫൈനലുകളിലും മൂന്ന് സെമി ഫൈനലുകളിലും കളിച്ചു. പക്ഷേ ഞങ്ങളുടെ കയ്യില്‍ കിരീടങ്ങളില്ല. എന്നാല്‍ സീസണിന് മുമ്പ് ആവേശത്തിന് ഒട്ടും കുറവില്ല, നിങ്ങള്‍ക്ക് ശക്തമായ ആരാധക പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെയൊരു പ്രകടനമികവ് സാധിക്കുകയുള്ളു.''

ഐ.പി.എല്‍ പന്ത്രണ്ടാം പതിപ്പ് മാര്‍ച്ച് 23 ന് ചെന്നൈയില്‍ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ തിരിതെളിയും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സാണ് ബാംഗ്‍ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ എതിരാളികള്‍.