LiveTV

Live

Cricket

അഞ്ച് മിനുറ്റ് നേരത്തെ എത്തിയിരുന്നെങ്കില്‍, എല്ലാവരും തീര്‍ന്നേനെ.... ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശി ക്രിക്കറ്റര്‍ മോമിനുല്‍ ഹഖ് പറയുന്നു 

ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ കണ്ട കാഴ്ച പേടിപ്പെടുത്തുന്നതായിരുന്നു. സംഭവം ഓര്‍ത്തെടുക്കുകയാണ് ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ മോമിനുല്‍ ഹഖ്. അദ്ദേഹം പറയുന്നതിങ്ങനെ

അഞ്ച് മിനുറ്റ് നേരത്തെ എത്തിയിരുന്നെങ്കില്‍, എല്ലാവരും തീര്‍ന്നേനെ.... ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശി ക്രിക്കറ്റര്‍ മോമിനുല്‍ ഹഖ് പറയുന്നു 

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദിലുണ്ടായ ഭീകരാക്രമണത്തിന്റെ ഭീതി ഇപ്പോഴും ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെ വിട്ടൊഴിഞ്ഞിട്ടില്ല. തലനാരിഴക്കാണ് സംഘം രക്ഷപ്പെട്ടത്. ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ അവിടെ കണ്ട കാഴ്ച പേടിപ്പെടുത്തുന്നതായിരുന്നു. അന്നത്തെ സംഭവം ഓര്‍ത്തെടുക്കുകയാണ് ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ മോമിനുല്‍ ഹഖ്.

ച്ച ഭക്ഷണത്തിനും ജുമുഅ നമസ്കാരത്തിനും ശേഷം 2 മണിക്ക് പരിശീലനം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മഹ്മൂദുള്ളയുടെ പത്രസമ്മേളനം കാരണം അല്‍പം വൈകി. പത്ത് മിനുറ്റോളം വൈകിയാണ് ഇറങ്ങിയത്. ആ സമയത്ത് മുഷ്ഫിഖുര്‍ റഹിമും തൈജുല്‍ ഇസ്‌ലാമും ഞാനും റൂമില്‍ ഫുട്‌ബോള്‍ തട്ടിക്കളിക്കുകയായിരുന്നു. ഈ കളിയും താമസിച്ചിറങ്ങാന്‍ കാരണമായി എന്ന് പറയണം.

ഞങ്ങളുടെ ബസ് പള്ളിയിലെത്തുമ്പോള്‍ എല്ലാവരും നിലത്ത് വീണുകിടക്കുന്നതാണ് കണ്ടത്, എന്താണെന്ന് മനസിലായില്ല. ഒരു സ്ത്രീ വന്ന് പറഞ്ഞു, അങ്ങോട്ട് പോകരുതെന്ന്. കാറില്‍ നിന്ന് മറ്റൊരു സ്ത്രീയും ഇത് തന്നെ ആവശ്യപ്പെട്ടു, അപ്പോഴാണ് പള്ളിയില്‍ വെടിവെപ്പ് നടക്കുന്നു എന്ന് മനസിലായത്. ഞങ്ങള്‍ ബസില്‍ തന്നെ ഇരുന്നു. ബസിന്റെ വിന്‍ഡോ തുറക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡ്രൈവര്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ബസിനുള്ളില്‍ ഞങ്ങള്‍ നിലവിളിച്ചു, ഡ്രൈവറോട് ബസ് പിന്നോട്ട് എടുക്കാന്‍ ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല, പള്ളിയില്‍ നിന്ന് പലരും ഇറങ്ങിയോടുന്നുണ്ടായിരുന്നു, ചിലര്‍ നിലത്ത് വീണുകിടക്കുന്നു, അവിടങ്ങളില്‍ രക്തം തളംകെട്ടി നില്‍ക്കുന്നതും കാണാം.

അഞ്ച് മിനുറ്റ് നേരത്തെ എത്തിയിരുന്നെങ്കില്‍, എല്ലാവരും തീര്‍ന്നേനെ.... ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശി ക്രിക്കറ്റര്‍ മോമിനുല്‍ ഹഖ് പറയുന്നു 

ഞങ്ങള്‍ ഇതിന് മുമ്പ് ക്രൈസ്റ്റ്ചര്‍ച്ചിലെത്തിയപ്പോള്‍ ആ പള്ളിയിലായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത്. ബസിന്റെ ബാക്ക് ഡോര്‍ തുറന്നാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. അഞ്ച് മിനുറ്റ് നേരത്തെ എത്തിയിരുന്നുവെങ്കില്‍ ഞങ്ങളെല്ലാവരും പള്ളിയില്‍ കയറുമായിരുന്നു, എങ്കില്‍ എല്ലാവരും തീര്‍ന്നേനെ.

തലേന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നത്, ജുമുഅ നമസ്‌കാരം കഴിഞ്ഞ് ഭക്ഷണം, അതിന് ശേഷം പരിശീലനം എന്നിങ്ങനെയായിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി ആദ്യം ഭക്ഷണത്തിന് ഇറങ്ങി. അതും പള്ളിയില്‍ വൈകിയെത്താനൊരു കാരണമാണ്. ഇനി പള്ളിയില്‍ കയറുകയാണെങ്കില്‍ തന്നെ ഞങ്ങള്‍ പിന്നിലായിട്ടായിരിക്കും ഇരിക്കേണ്ടി വരിക. അങ്ങനെ സംഭവച്ചിരുന്നെങ്കില്‍.....”