LiveTV

Live

Cricket

സച്ചിനാണോ കൊഹ്‍ലിയാണോ കേമന്‍ ?; പോണ്ടിങിന്റെ മറുപടി ഇങ്ങനെ...

ശരിക്കും ആരാണ് കേമന്‍. ഈ ചോദ്യത്തിന് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങിന് കൃത്യമായ മറുപടിയുണ്ട്. 

സച്ചിനാണോ കൊഹ്‍ലിയാണോ കേമന്‍ ?; പോണ്ടിങിന്റെ മറുപടി ഇങ്ങനെ...

ക്രിക്കറ്റിലെ റണ്‍ മെഷീനാണ് വിരാട് കൊഹ്‍ലി. സമാനതകളില്ലാത്ത പ്രകടന മികവ്. ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ളവന്‍. മുമ്പ് സച്ചിനായിരുന്നെങ്കില്‍ ഇന്ന് വിരാട് കൊഹ്‍ലി എന്ന നായകനാണ് ആരാധകരുടെ സംസാരവിഷയം. അതുകൊണ്ട് തന്നെയാണ് സച്ചിനെയും കൊഹ്‍ലിയെയും താരതമ്യം ചെയ്യാന്‍ ആരാധകര്‍ മത്സരിക്കുന്നതും. ശരിക്കും ആരാണ് കേമന്‍. ഈ ചോദ്യത്തിന് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങിന് കൃത്യമായ മറുപടിയുണ്ട്.

''വിരാട് കൊഹ്‍ലിയുടെ കരിയര്‍ അവസാനിക്കാത്തിടത്തോളം കാലം ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ കഴിയില്ല. കൊഹ്‍ലിയുടെ കരിയര്‍ കൂടി അവസാനിച്ചാല്‍ താരതമ്യം ചെയ്യാന്‍ കഴിയും. എങ്കിലേ ചിത്രം വ്യക്തമാകൂ. സച്ചിന്‍ ഇതിഹാസ താരമാണ്. അതുപോലെ റണ്‍ വാരിക്കൂട്ടുന്നതില്‍ വല്ലാത്ത വാശിയുണ്ട് കൊഹ്‍ലിക്ക്. 50 ലേറെയാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് ശരാശരി. പക്ഷേ സച്ചിന്‍ 200 ടെസ്റ്റില്‍ ശരാശരി കാത്തുസൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ വിരാടിന്റെ ഏകദിന റെക്കോര്‍ഡുകള്‍ അവിശ്വസനീയമാണ്. അതുകൊണ്ട് തന്നെയാണ് ലോകകപ്പിന് ഇറങ്ങുമ്പോള്‍ ഇന്ത്യ വളരെ അപകടകാരികളായി മാറുന്നതും. ലോകകപ്പില്‍ വിരാട് തിളങ്ങിയാല്‍ കിരീടം ഇന്ത്യ കൊണ്ടുപോകും. വിരാടിന്റെ റെക്കോര്‍ഡുകള്‍ വിരല്‍ ചൂണ്ടുന്നത് പ്രതിഭാധനനായ താരത്തിലേക്കാണ്. 30 വയസ് അല്ലേ പ്രായം ? ഇനിയും കുറഞ്ഞത് 200 മത്സരങ്ങള്‍ കൂടി കളിക്കാനുള്ള സമയമുണ്ട്.'' - പോണ്ടിങ് പറയുന്നു.