LiveTV

Live

Cricket

ന്യൂസിലന്‍ഡ് ഭീകരാക്രമണം; കളി ഉപേക്ഷിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മടങ്ങി

പള്ളിയില്‍ പ്രാര്‍ഥനക്കായി എത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ബസില്‍ നിന്ന് ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു വെടിവെപ്പുണ്ടായത്.

ന്യൂസിലന്‍ഡ് ഭീകരാക്രമണം; കളി ഉപേക്ഷിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മടങ്ങി

ന്യൂസിലന്‍ഡിലെ മുസ്‍ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങി. ലോകത്തെ നടുക്കിയ ഭീകരാക്രമണം നടന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് തന്നെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കായാണ് ബംഗ്ലാദേശ് ടീം ന്യൂസിലന്‍ഡിലെത്തിയത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ടെസ്റ്റ് പരമ്പര ഉപേക്ഷിക്കാന്‍ ഇരുടീമുകളും തീരുമാനിച്ചിരുന്നു.

ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്‍ലിം പള്ളികളിലായി ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പള്ളിയില്‍ പ്രാര്‍ഥനക്കായി എത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ബസില്‍ നിന്ന് ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. ശനിയാഴ്ചയാണ് ടെസ്റ്റ് മത്സരം നിശ്ചയിച്ചിരുന്നത്. ന്യൂസിലന്‍ഡില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായിരുന്നുവെന്നും പക്ഷേ ഇന്നലെയുണ്ടായ ഭീകരാക്രമണം ടീമിന്റെ സുരക്ഷ സംബന്ധിച്ച് തങ്ങളുടെ കാഴ്ചപ്പാട് മാറ്റിയെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി പറഞ്ഞു. ഇനി ഭാവിയില്‍ എവിടെ കളിക്കാന്‍ പോകുമ്പോഴും ടീമിന്റെ സുരക്ഷ കര്‍ശനമാക്കാന്‍ ആവശ്യപ്പെടുമെന്നും ബി.സി.ബി അധ്യക്ഷന്‍ നസ്മുള്‍ ഹസന്‍ പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള സുരക്ഷ നല്‍കിയാല്‍ മാത്രമെ വിദേശത്ത് കളിക്കാന്‍ ടീമിനെ അയക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.