LiveTV

Live

Cricket

‘ലോകകപ്പില്‍ കോഹ്‍ലിക്ക് ധോണിയുടെ സഹായം വേണ്ടി വരും’

റിഷഭ് പന്ത്, ധോണി താരതമ്യം അനാവശ്യമാണെന്നും വോണ്‍ പറഞ്ഞു 

‘ലോകകപ്പില്‍ കോഹ്‍ലിക്ക് ധോണിയുടെ സഹായം വേണ്ടി വരും’

ലോകകപ്പിൽ വിരാട് കോഹ്‍ലിക്ക് ധോണിയുടെ ഉപദേശങ്ങൾ അനിവാര്യമാണെന്ന് ആസ്ത്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. ഈ ലോകകപ്പോടെ ക്രിക്കറ്റ് മതിയാക്കിയേക്കാവുന്ന താരത്തിൽ നിന്നും നിലവിലെ ഇന്ത്യൻ നായകന് ഒരുപാട് പഠിക്കാനുണ്ടെന്നും വോൺ പറഞ്ഞു.

‘ലോകകപ്പില്‍ കോഹ്‍ലിക്ക് ധോണിയുടെ സഹായം വേണ്ടി വരും’

ക്യാപ്റ്റൻസിയുടെ കാര്യത്തിൽ പേരുകേട്ട താരമാണ് എം.എസ് ധോണി. അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത അനുഭവസമ്പത്ത് ടീമിനും കോഹ്‍ലിക്കും ഗുണകരമായിരിക്കുമെന്നും വോൺ പറഞ്ഞു. റിഷഭ് പന്ത്, ധോണി താരതമ്യം അനാവശ്യമാണെന്ന് പറഞ്ഞ താരം, ഇരുവർക്കും ഒരുമിച്ച് തന്നെ ഇലവനിൽ കളിക്കാനാകുമെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ കുൽദീപ് യാദവ്, അഫ്ഗാന്റെ റാഷിദ് ഖാൻ, പാക് താരം യാസിർ ഷാ എന്നിവരാണ് തന്റെ നിലവിലെ ഫേവറിറ്റുകളെന്ന് ഷെയ്ൻ വോൺ പറഞ്ഞു. മൂവരും അവരുടെ മികച്ച സമയങ്ങളിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ വോൺ, ഇവരുടെ മത്സരം ആസ്വദിക്കുന്നതായും പറഞ്ഞു.