LiveTV

Live

Cricket

‘ഇത് വിട പറയാനുള്ള നേരം’

നിലവിൽ ശ്രീലങ്കക്കെതിരായ ഏകദിനത്തിൽ കളിച്ച് കൊണ്ടിരിക്കുകയാണ് താരം

‘ഇത് വിട പറയാനുള്ള നേരം’

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജീൻ പോൾ ഡുമിനി. ഈ വർഷത്തെ ഐ.സി.സി ലോകകപ്പോടെ ഒ.ഡി.ഐ ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് ഡുമിനി അറിയിച്ചു. ടെസ്റ്റ്-ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും നേരത്തെ തന്നെ താരം വിട പറഞ്ഞിരുന്നു.

വളരെ ബുദ്ധിമുട്ടുള്ള തീരമാനമാണെങ്കിലും, കളി മതിയാക്കാനുള്ള യോജിച്ച നേരമാണ് ഇതെന്ന് ഈ മുപ്പത്തി നാലുകാരൻ പറഞ്ഞു. എന്നാൽ ആഭ്യന്തര-അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബവുമൊച്ചിന്ന് സമയം ചെലവിടാനാണ് താൻ തീരുമാനിച്ചിട്ടുള്ളതെന്ന് ഇടം കയ്യൻ ബാറ്റസ്മാൻ പറഞ്ഞു.

നിലവിൽ ശ്രീലങ്കക്കെതിരായ ഏകദിനത്തിൽ കളിച്ച് കൊണ്ടിരിക്കുകയാണ് താരം. 193 ഏകദിനങ്ങളിൽ നിന്നായി 37.39 ശരാശരിയിൽ 5047 റൺസ് നേടിയ ജെ.പി, 45.08 ശരാശരിയിൽ 68 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2017ൽ ഫസ്റ്റ് ക്ലാസ് - ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഡുമിനി വിരമിച്ചിരുന്നു.