LiveTV

Live

Cricket

ധോണിയുടെ സാന്നിധ്യത്തെ വില കുറച്ചു കാണരുതെന്ന് മുന്‍ ആസ്ട്രേലിയന്‍ നായകന്‍

ആസ്ട്രേലിയക്കെതിരായ അവസാന മത്സരവും പരാജയപ്പെട്ട് പരമ്പര ഇന്ത്യ നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്

ധോണിയുടെ സാന്നിധ്യത്തെ വില കുറച്ചു കാണരുതെന്ന് മുന്‍ ആസ്ട്രേലിയന്‍ നായകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം കുറച്ചുകാണരുതെന്ന് മുന്‍ ആസ്ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. ആസ്ട്രേലിയക്കെതിരായ അവസാന മത്സരവും പരാജയപ്പെട്ട് പരമ്പര ഇന്ത്യ നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് മൈക്കിള്‍ ക്ലാര്‍ക്കിന്‍റെ ട്വീറ്റ്. 'ധോണിയുടെ പ്രാധാന്യം ഒരിക്കലും കുറച്ചു കാണരുത്. മധ്യനിരയില്‍ അനുഭവ സമ്പത്തിന് ഏറെ പ്രധാനമാണ്' - മുന്‍ ഓസീസ് നായകന്‍ കുറിച്ചു.

ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ കളിച്ച ധോണിക്ക് അവസാന രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുകയായിരുന്നു. ധോണി പുറത്തിരുന്ന രണ്ട് മത്സരങ്ങളിലും മധ്യനിര പരാജയപ്പെട്ടിരുന്നു. ധോണിക്ക് വിശ്രമം അനുവദിച്ചതിനെതിരെ മുന്‍നിര താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. നിര്‍ണ്ണായക ഘട്ടങ്ങളിലുള്ള ഈ പരീക്ഷണങ്ങള്‍ അനാവശ്യമാണെന്നതുള്‍പ്പടെ വിമര്‍ശനങ്ങള്‍ സെലക്ടര്‍മാര്‍ക്കെതിരെ ഉയര്‍ന്നിരുന്നു