LiveTV

Live

Cricket

‘40 കഴിഞ്ഞ പെയ്സ് ഗ്രാന്‍ഡ് സ്ലാം നേടിയെങ്കില്‍ തനിക്കും തിരിച്ചുവരാം’

വിധിയെ ബി.സി.സി.ഐ മാനിക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു

‘40 കഴിഞ്ഞ പെയ്സ് ഗ്രാന്‍ഡ് സ്ലാം നേടിയെങ്കില്‍ തനിക്കും തിരിച്ചുവരാം’

ഐ.പി.എൽ വാതുവെപ്പിന്റെ പേരിൽ ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീകോടതി നീക്കിയതിന് പിന്നാലെ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് ശ്രീശാന്ത്. ബി.സി.സി.ഐ വിലക്ക് നീക്കിയ കോടതി, തുടർന്നുള്ള നടപടി ബോര്‍ഡിന് തീരുമാനിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഇന്ത്യയുടെ ടെന്നീസ് താരം ലിയാണ്ടർ പെയ്സിന് 42ാം വയസ്സിൽ
ഗ്രാൻഡ് സ്ലാം കിരീടം നേടാൻ കഴിയുമെങ്കിൽ തനിക്ക് തുടർന്നും ക്രിക്കറ്റിൽ തുടരാനുള്ള അവസരമുണ്ടെന്ന് 36ക്കാരനായ ശ്രീശാന്ത് പി.ടി.ഐയോട് പറഞ്ഞു. വിധിയെ ബി.സി.സി.ഐ മാനിക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ മുൻ ഇന്ത്യൻ താരം, ഫീൽഡിൽ തിരിച്ചെത്താൻ ഇനി തടസ്സം നിൽക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

ഇന്ത്യക്കായി 27 ടെസ്റ്റ്, 53 ഏകദിനങ്ങളിൽ കളത്തിലിറങ്ങിയ ശ്രീശാന്ത് പത്ത് ടി20യും കളിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പിലും, 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.