LiveTV

Live

Cricket

ടീമിലെ ആരും പരിഭ്രാന്തരല്ല, പരമ്പര തോല്‍വിക്ക് ശേഷം കോഹ്‌ലി പറയുന്നു 

ആസ്‌ട്രേലിയക്കെതിരായ പരമ്പര തോറ്റെങ്കിലും ഇന്ത്യന്‍ ടീമില്‍ പരഭ്രാന്തിയൊന്നുമില്ലെന്ന് നായകന്‍ വിരാട് കോഹ്‌ലി.

ടീമിലെ ആരും പരിഭ്രാന്തരല്ല,  പരമ്പര തോല്‍വിക്ക് ശേഷം കോഹ്‌ലി പറയുന്നു 

ആസ്‌ട്രേലിയക്കെതിരായ പരമ്പര തോറ്റെങ്കിലും ഇന്ത്യന്‍ ടീമില്‍ പരിഭ്രാന്തിയൊന്നുമില്ലെന്ന് നായകന്‍ വിരാട് കോഹ്‌ലി. ലോകകപ്പ് ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും കോഹ്‌ലി പറഞ്ഞുവെക്കുന്നു. ആസ്‌ട്രേലിയക്കെതിരായ 'ഫൈനലില്‍' 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പരമ്പര 3-2നാണ് ഇന്ത്യ കൈവിട്ടത്.

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ആസ്‌ട്രേലിയ അവസാന മൂന്ന് മത്സരങ്ങളും ജയിച്ച് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പുരസ്‌കാര ചടങ്ങില്‍ കോഹ്‌ലി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ടീമിലെ ആരും പരിഭ്രാന്തരല്ല,  പരമ്പര തോല്‍വിക്ക് ശേഷം കോഹ്‌ലി പറയുന്നു 

ലോകകപ്പിനുള്ള ഇലവനെക്കുറിച്ച് ഞങ്ങള്‍ക്ക് ധാരണയുണ്ട്, അതിനുള്ള മുന്നൊരുക്കങ്ങളിലായിരുന്നു, ലോകകപ്പിലേക്ക് എത്തുമ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് മാറ്റം സംഭവിക്കും. ഹാര്‍ദ്ദിക്ക് പാണ്ഡ്യ വരുമ്പോള്‍ ബാറ്റിങ് നിരക്ക് കരുത്ത് പകരും, ബൗളര്‍ എന്ന നിലയിലും പ്രയോജനപ്പെടും, എങ്ങനെയാണ് പോകേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

ലോകകപ്പിന് സാധ്യത ഇപ്പോള്‍ പറയാനാവില്ല. വെസ്റ്റ്ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ ശക്തമാണ്, ആസ്‌ട്രേലിയയും മികച്ചത് തന്നെ. പാകിസ്താന്‍ ടീമിനും അവരുടെതായ ദിവസത്തില്‍ ആരെയും പരാജയപ്പെടുത്താനാവും. എങ്ങനെ ലോകകപ്പിനെ സമീപിക്കുന്നു, അതിനാണ് പ്രാധാന്യമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കിനി ഐപിഎല്‍ നാളുകളാണ്. അതിന് ശേഷമാണ് ലോകകപ്പ്. അതിനാല്‍ തന്നെ ലോകകപ്പിന് മുമ്പ് ഇന്ത്യക്കിനി അന്താരാഷ്ട്ര മത്സരങ്ങളില്ല.