LiveTV

Live

Cricket

ആസ്‌ട്രേലിയ ‘പഴയ’ ആസ്‌ട്രേലിയ ആയി, ഇനി സ്മിത്തും വാര്‍ണറും കൂടി വന്നാല്‍   

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ആസ്‌ട്രേലിയ ഒരു പരമ്പര സ്വന്തമാക്കുന്നത്. 2009ലായിരുന്നു ഇതിന് മുമ്പ് ആസ്‌ട്രേലിയ ഇന്ത്യയില്‍ പരമ്പര സ്വന്തമാക്കിയിരുന്നത്.

ആസ്‌ട്രേലിയ ‘പഴയ’  ആസ്‌ട്രേലിയ ആയി, ഇനി സ്മിത്തും വാര്‍ണറും കൂടി വന്നാല്‍   

കളിച്ചതെല്ലാം തോറ്റും സമനില വഴങ്ങിയും ഏറെ പരിതാപകരമായ അവസ്ഥയിലായിരുന്നു ക്രിക്കറ്റ് ആസ്‌ട്രേലിയ. പോണ്ടിങും ക്ലാര്‍ക്കും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ വിരമിച്ച ശേഷം കരകയറി വരികയായിരുന്നു ഈ കംഗാരുപ്പട. സ്മിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അല്‍പം നേട്ടമുണ്ടാക്കിയെങ്കിലും ചില പരമ്പരകള്‍ കൈവിടുകയും ചെയ്തു. അതിനിടയ്ക്കാണ് പന്ത് ചുരണ്ടി നാണക്കേടും ഏറ്റുവാങ്ങി സ്മിത്തിന് പിന്നാലെ അക്കൂട്ടത്തില്‍ തലയെടുപ്പുള്ള വാര്‍ണറും വിലക്ക് വാങ്ങേണ്ടി വന്നത്. അതോടെ ആസ്‌ട്രേലിയ തീര്‍ന്നു. ആര്‍ക്കും പരാജയപ്പെടുത്താമെന്നായി.

പാകിസ്താനെതിരെ യുഎഇയില്‍ തോറ്റു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യക്കെതിരെയും സ്വന്തം നാട്ടില്‍ തോറ്റു. അതില്‍ തന്നെ ഇന്ത്യക്കെതിരെ ടെസ്റ്റും ഏകദിനവും അടിയറവ് വെച്ചു. ടി20 സമനിലയിലായതാണ് ഏക ആശ്വാസം. ഇതിലൊരു കളി മഴയെടുത്തത് അവരെ രക്ഷിച്ചെന്ന് പറയേണ്ടിവരും. ഇന്ത്യ ആദ്യമായായിരുന്നു ആസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത് തന്നെ. പിന്നാലെ ഏകദിനവും കംഗാരുപ്പട കൈവിട്ടു. ഈ ഭാരവും പേറിയാണ് അവര്‍ ഇന്ത്യയിലെത്തിയത് തന്നെ.

ആസ്‌ട്രേലിയ ‘പഴയ’  ആസ്‌ട്രേലിയ ആയി, ഇനി സ്മിത്തും വാര്‍ണറും കൂടി വന്നാല്‍   

മാക്‌സ് വെല്ലിനെയും ഫിഞ്ചിനെയും മാറ്റിയാല്‍ നാലാള്‍ അറിയുന്ന കളിക്കാര്‍ തന്നെ ചുരുക്കം. കമ്മിന്‍സ് ഒഴികെയുള്ള പേസര്‍മാരും പുതുമുഖങ്ങള്‍. അതിനാല്‍ തന്നെ ഈ പരമ്പര ഇന്ത്യ ജയിക്കും എന്നതിനായിരുന്നു മുന്‍തൂക്കം. ഇന്ത്യ പരമ്പര തൂത്തുവാരുമെന്ന് വരെ പ്രവചിച്ചവരുണ്ടായിരുന്നു. എന്നാല്‍ രണ്ട് ടി20 മത്സരങ്ങളടങ്ങിയ പരമ്പര ആസ്‌ട്രേലിയ സ്വന്തമാക്കിയതോടെ ഈ ടീമിനെ ഭയക്കണമെന്ന സൂചന ലഭിച്ചു. പക്ഷേ ഏകദിന മത്സരങ്ങളിലേക്ക് എത്തിയപ്പോള്‍ കംഗാരുപ്പടക്ക് പാളി. എന്നിരുന്നാലും മത്സരം ത്രില്ലിങ് ആയിരുന്നു. രണ്ടാം ഏകദിനത്തില്‍ അവസാന ഓവറിലാണ് തോറ്റത്.

പോരാട്ട വീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അത്. എന്നാല്‍ ഈ കുഞ്ഞന്‍ ടീമിനെയും വെച്ച് ആസ്‌ട്രേലിയ അവസാന മൂന്ന് മത്സരവും ജയിച്ച് തങ്ങളെ എഴുതി തള്ളാനാവില്ലെന്ന് തെളിയിക്കുകയായിരുന്നു. ക്രിക്കറ്റില്‍ വ്യക്തമായ മേല്‍വിലാസവുമായി മുന്നേറുന്ന ഒരു ടീമിനെതിരെ, അതും അവരുടെ നാട്ടില്‍ പരമ്പര നേട്ടം എന്നത് ചില്ലറക്കാര്യമല്ല. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ആസ്‌ട്രേലിയ ഒരു പരമ്പര സ്വന്തമാക്കുന്നത്. 2009ലായിരുന്നു ഇതിന് മുമ്പ് ആസ്‌ട്രേലിയ ഇന്ത്യയില്‍ പരമ്പര ജയവുമായി മടങ്ങിയിരുന്നത്.

ആസ്‌ട്രേലിയ ‘പഴയ’  ആസ്‌ട്രേലിയ ആയി, ഇനി സ്മിത്തും വാര്‍ണറും കൂടി വന്നാല്‍   

ഇനി സ്മിത്തും വാര്‍ണറും കൂടി എത്തിയാല്‍ ആസ്ട്രേലിയ പഴയ ആസ്‌ട്രേലിയ ആയി എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മാത്രമല്ല സ്റ്റാര്‍ ബൗളര്‍മാരായ ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ കൂടി എത്താനുണ്ട്. പരിക്ക് കാരണം അവര്‍ ഈ പരമ്പരയില്‍ ഇല്ലായിരുന്നു. പാകിസ്താനെതിരെയാണ് ഇനി ആസ്‌ട്രേലിയക്ക് പരമ്പരയുള്ളത്. അവിടെ നിന്നും പരമ്പര നേടി ലോകകപ്പിന് പൂര്‍ണ സജ്ജമാവാന്‍ തന്നെയാണ് കംഗാരുക്കളുടെ പരിപരാടി. ലോകകപ്പ് കിരീട സാധ്യത തങ്ങള്‍ക്കുമുണ്ടെന്ന് തെളിയിക്കുകയാണ് ആസ്ട്രേലിയ.