LiveTV

Live

Cricket

ആരാ ഈ ഓപ്പണിങ് ബാറ്റ്സ്മാന്‍; ഉമേഷ് യാദവോ...? 

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിലായിരുന്നു വിദര്‍ഭക്കായി ഉമേഷ് ഓപ്പണറുടെ റോളിലെത്തിയത്.

ആരാ ഈ ഓപ്പണിങ് ബാറ്റ്സ്മാന്‍; ഉമേഷ് യാദവോ...? 

ആസ്‌ട്രേലിയക്കെതിരെ ഇക്കഴിഞ്ഞ ടി20 മത്സരത്തില്‍ ഉമേഷ് യാദവ് നേരിട്ട ട്രോളുകള്‍ക്ക് കണക്കില്ല. അവസാന ഓവറില്‍ ആസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് പതിനാല് റണ്‍സായിരുന്നു. ആ റണ്‍സത്രയും വിട്ടുകൊടുത്ത് ഉമേഷ് ഇന്ത്യന്‍ ആരാധകരുടെ രോഷമത്രയും വാങ്ങിക്കൂട്ടിയിരുന്നു. മോശം ഫോം കാരണം താരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതുമില്ല.

ഇതെ ഉമേഷ് ഇപ്പോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത് ഓപ്പണിങ് ബാറ്റ്സ്മാന്റെ റോളിലെത്തിയതിനാലാണ്. സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിലായിരുന്നു വിദര്‍ഭക്കായി ഉമേഷ് ഓപ്പണറുടെ റോളിലെത്തിയത്. ഓപ്പണിങ് ബാറ്റ്‌സ്മാനായി എത്തിയെങ്കിലും രണ്ട് പന്തിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ. നേരിട്ട ആദ്യ പന്തില്‍ ബൗണ്ടറി. രണ്ടാം പന്തില്‍ ഔട്ടും.

വിനയ് കുമാറിന്റെ ബൗളിങില്‍ ഉമേഷിനെ കൗശിക്ക് പിടികൂടുകയായിരുന്നു. ഓപ്പണറായുള്ള ഉമേഷ് യാദവിന്റെ വരവിനെയും ട്രോളുകയാണ് ചിലര്‍. രസകരമായ കമന്റുകളും കാണാം. കരിയറിലാദ്യമായാണ് ഉമേഷ് ഒരു മല്‍സരത്തില്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായി ഇറങ്ങുന്നത്.

ഉമേഷില്‍ നിന്നും അതിവേഗ തുടക്കം ടീമിന് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വിദര്‍ഭ ഈ പരീക്ഷണത്തിന് മുതിര്‍ന്നത്. എന്നാല്‍ ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ വെറും നാലു റണ്‍സിന് ഉമേഷ് പുറത്തായതോടെ വിദര്‍ഭയുടെ നീക്കം പാളുകയും ചെയ്തു. മാത്രമല്ല മത്സരത്തില്‍ വിദര്‍ഭ തോല്‍ക്കുകയും ചെയ്തു.

Also read: ന്നാലും എന്റെ ഉമേഷേ.... ഉമേഷ് യാദവിന് മുട്ടന്‍ ട്രോളുകള്‍