LiveTV

Live

Cricket

സൗരവ് ​ഗാം​ഗുലിയുടെ ആ റെക്കാര്‍ഡും മറികടന്ന് രോ’ഹിറ്റ്’ ശര്‍മ്മ 

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡി വില്ലേഴ്സ് എന്നിവരാണ് പട്ടികയില്‍ രോഹിതിന് മുന്നില്‍

 സൗരവ് ​ഗാം​ഗുലിയുടെ ആ റെക്കാര്‍ഡും മറികടന്ന് രോ’ഹിറ്റ്’ ശര്‍മ്മ 

8000 റണ്‍സ് ക്ലബില്‍ ഇടം നേടി രോഹിത് ശര്‍മ്മ. 200 ഇന്നിങ്സുകളില്‍ നിന്നാണ് രോഹിത് 8000 റണ്‍സ് എന്ന നേട്ടം കരസ്ഥമാക്കുന്നത്. 41 അര്‍ദ്ദ സെഞ്ച്വറികളും 22 സെഞ്ച്വറികളും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്‍റെ കരിയര്‍. 8000 റണ്‍സ് കടക്കുന്ന മുപ്പത്തിയൊന്നാമത്തെ ബാറ്റ്സ്മാനും എട്ടാമത്തെ ഇന്ത്യന്‍ താരവുമാണ് രോഹിത് ശര്‍മ്മ.

ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികക്കുന്ന മൂന്നാമത്തെ താരമായി രോഹിത് മാറി. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ​ഗാം​ഗുലി 200 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡി വില്ലേഴ്സ് എന്നിവരാണ് പട്ടികയില്‍ രോഹിതിന് മുന്നില്‍.