LiveTV

Live

Cricket

പേസ് വിഭാഗം ശക്തിപ്പെടുത്തി ഇന്ത്യ; ആസ്‌ട്രേലിയക്ക് ബാറ്റിങ്  

‘ഫൈനലില്‍’ ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുവരും (2-2) എന്ന സമനിലയിലായതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. 

പേസ് വിഭാഗം ശക്തിപ്പെടുത്തി ഇന്ത്യ; ആസ്‌ട്രേലിയക്ക് ബാറ്റിങ്  

'ഫൈനലില്‍' ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുവരും (2-2) എന്ന സമനിലയിലായതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി പേസ് വിഭാഗം ഇന്ത്യ ശക്തിപ്പെടുത്തി.

ജസ്പ്രീത് ഭുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് മറ്റു പേസര്‍മാര്‍. ഈ പരമ്പരയില്‍ ആദ്യമായാണ് മൂന്ന് പേസര്‍മാരും ഒരുമിച്ചിറങ്ങുന്നത്. ഷമി എത്തിയതോടെ കഴിഞ്ഞ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന ലോകേഷ് രാഹുല്‍ പുറത്തായി. അതോടൊപ്പം സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനും ഇന്ന് അവസരമില്ല. രവീന്ദ്ര ജഡേജയാണ് ചാഹലിന് പകരക്കാരന്‍. കഴിഞ്ഞ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മോശം പ്രകടനം നടത്തിയ പന്തിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മറ്റു അംഗങ്ങള്‍ മൊഹാലി ഏകദിനത്തിലേത് തന്നെ.

അതേസമയം ആസ്‌ട്രേലിയന്‍ ടീമില്‍ ഷോണ്‍ മാര്‍ഷിന് പകരക്കാരനായി മാര്‍ക്കസ് സ്റ്റോയിനിസ് ഇടം നേടി. പരിക്കേറ്റ സ്റ്റോയിനസ് മൊഹാലി ഏകദിനത്തിലുണ്ടായിരുന്നില്ല.ബെഹ്രണ്ടോഫിന് പകരമായി സ്പിന്നര്‍ നഥാന്‍ ലയോണും ഇടം നേടി. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം.