LiveTV

Live

Cricket

ഡല്‍ഹി ഏകദിനം: ഇന്ത്യ വിയര്‍ക്കുന്നു

ഇന്ന് വിജയിക്കുന്ന ടീമായിരിക്കും പരമ്പര സ്വന്തമാക്കുക എന്ന വസ്തുത നിലനില്‍ക്കെ കടുത്ത പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നത്

ഡല്‍ഹി ഏകദിനം: ഇന്ത്യ വിയര്‍ക്കുന്നു

ആസ്ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. 273 റണ്‍സ് വിജയലക്ഷ്യം പിന്‍തുടരുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ്മയും വിജയ് ശങ്കറുമാണ് ക്രീസില്‍. തുടക്കത്തില്‍ തന്നെ 12 റണ്‍സെടുത്ത ധവാന്‍ ക്രീസ് വിട്ടെങ്കിലും രോഹിതും കോഹ്‍ലിയും ചേര്‍ന്ന് മികച്ച ചെറുത്തുനില്‍പ്പാണ് ടീമിനായി നടത്തിയത്. 20 റണ്‍സെടുത്ത വിരാടിനെ സ്റ്റോയിനിസും ധവാനെ കുമ്മിന്‍സും പുറത്താക്കി. റിഷബ് പന്തിനെ നാഥന്‍ ലിയോണ്‍ പുറത്താക്കിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുകയാണ്. ഇന്ന് വിജയിക്കുന്ന ടീമായിരിക്കും പരമ്പര സ്വന്തമാക്കുക എന്ന വസ്തുത നിലനില്‍ക്കെ കടുത്ത പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. നേരത്തെ ഉസ്മാന്‍ ഖ്വാജയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ആസ്ട്രേലിയ 272 എന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയിരുന്നു.