LiveTV

Live

Cricket

‘തുടക്കകാലത്ത് ധോണി പോലും പിഴവു വരുത്തിയിട്ടുണ്ട്’ പന്തിന്റെ മുന്‍ പരിശീലകന്‍

“ക്യാച്ചും സ്റ്റംപിംങും പാഴാക്കാത്ത ഏതെങ്കിലും വിക്കറ്റ് കീപ്പര്‍ ലോകത്തുണ്ടോ? പന്തിനേയും ധോണിയേയും താരതമ്യം ചെയ്യുന്നത് തന്നെ അനീതിയാണ്”

‘തുടക്കകാലത്ത് ധോണി പോലും പിഴവു വരുത്തിയിട്ടുണ്ട്’ പന്തിന്റെ മുന്‍ പരിശീലകന്‍

നാല് ഏകദിനം മാത്രം കളിച്ച ഋഷഭ് പന്തിനെ 341 ഏകദിനങ്ങളുടെ പരിചയസമ്പത്തുള്ള ധോണിയുമായി ആരാധകര്‍ താരതമ്യം ചെയ്യുന്നതാണ് പന്തിന്റെ കുട്ടിക്കാലത്തെ പരിശീലകനെ ചൊടിപ്പിച്ചത്. മൊഹാലി ഏകദിനത്തിലെ ചില വിക്കറ്റ് കീപ്പിംങ് പിഴവുകളാണ് പന്തിനെ ആരാധകരുടെ ആക്രമണത്തിന് ഇരയാക്കിയത്. മൊഹാലിയിലെ കാണികള്‍ അവസരം നഷ്ടപ്പെടുത്തിയ പന്തിനെ കൂവി വിളിക്കുകയും ധോണി... ധോണി... എന്ന് ആര്‍ത്തുവിളിക്കുകയും ചെയ്തിരുന്നു.

‘തുടക്കകാലത്ത് ധോണി പോലും പിഴവു വരുത്തിയിട്ടുണ്ട്’ പന്തിന്റെ മുന്‍ പരിശീലകന്‍

നാലാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് ആസ്‌ട്രേലിയ പിന്തുടര്‍ന്ന് ജയിച്ചത്. അതിനിടെ നിര്‍ണ്ണായകമായ രണ്ട് സ്റ്റംപിംങ് അവസരങ്ങള്‍ പന്ത് നഷ്ടമാക്കിയിരുന്നു. 39ആം ഓവറില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിനേയും അഞ്ച് ഓവറുകള്‍ക്കുശേഷം കളി തിരിച്ച ആസ്റ്റണ്‍ ടര്‍ണറേയും സ്റ്റംപ് ചെയ്യാനുള്ള അവസരമാണ് ഋഷഭ് പന്ത് പാഴാക്കിയത്.

യുസ്‌വേന്ദ്ര ചഹാലിന്റെ ഇതേ ഓവറില്‍ മറ്റൊരു റണ്‍ഔട്ട് അവസരവും പന്ത് മിസാക്കി. ഇതോടെ കാണികള്‍ ധോണി വിളികളുമായി എത്തുകയായിരുന്നു. ഇരുപതുകാരന്‍ പന്തിന് കൂടുതല്‍ മത്സരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്ന് ശിഖര്‍ ധവാനടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ മത്സരശേഷം പറയുകയുണ്ടായി. അതേസമയം പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നതിന്റെ അനീതിയാണ് പരിശീലകന്‍ തരക് സിംഹ ചൂണ്ടിക്കാണിച്ചത്.

'പന്തിനേയും ധോണിയേയും താരതമ്യം ചെയ്യുന്നത് തന്നെ അനീതിയാണ്. അത് പന്തിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനേ ഉപകരിക്കൂ. ക്യാച്ചും സ്റ്റംപിംങും പാഴാക്കാത്ത ഏതെങ്കിലും വിക്കറ്റ് കീപ്പര്‍ ലോകത്തുണ്ടോ? കരിയറിന്റെ തുടക്കകാലത്ത് മഹേന്ദ്ര സിംങ് ധോണിയും പിഴവുകള്‍ വരുത്തിയിരുന്നു. സെലക്ടര്‍മാര്‍ അവസരം ധോണിക്ക് തുടര്‍ന്നും അവസരങ്ങള്‍ നല്‍കിയതോടെയാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ വലിയ കളിക്കാരനായി വളര്‍ന്നത്'തരക് സിംഹ പറയുന്നു.