LiveTV

Live

Cricket

‘ധോണിയില്ലെങ്കില്‍ കോഹ്‌ലിയെന്ന ക്യാപ്റ്റന്‍ കൂടുതല്‍ പരുക്കനാകുന്നു’ മുന്‍ ഇന്ത്യന്‍താരം

“ധോണിക്ക് എന്തിനാണ് വിശ്രമം അനുവദിച്ചതെന്ന് മനസിലാകുന്നില്ല. വിക്കറ്റിന് പിന്നില്‍ മാത്രമല്ല ബാറ്റിംങിലും തീരുമാനങ്ങളെടുക്കുന്നതിലും വരെ ധോണിയുടെ അഭാവം മൊഹാലിയില്‍ പ്രകടമായിരുന്നു”

‘ധോണിയില്ലെങ്കില്‍ കോഹ്‌ലിയെന്ന ക്യാപ്റ്റന്‍ കൂടുതല്‍ പരുക്കനാകുന്നു’  മുന്‍ ഇന്ത്യന്‍താരം

ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിന്റെ പകുതി ജോലി നോക്കുന്നത് ധോണിയാണെന്നും ധോണിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലി കൂടുതല്‍ പരുക്കനാവുന്നുവെന്നും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ബിഷന്‍സിംങ് ബേദി. ആസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇതിഹാസതാരത്തിന്റെ പ്രതികരണം. മൊഹാലി ഏകദിനത്തില്‍ പരാജയപ്പെട്ടതോടെ 2-2ന് സമനിലയിലായ പരമ്പരയിലെ ജേതാക്കളെ തീരുമാനിക്കുന്ന അവസാന മത്സരം ഡല്‍ഹിയില്‍ നടക്കും.

Also read: ഇതെല്ലാം ‘പന്തിന്റെ’ തെറ്റുകള്‍

Also read: ‘വിരാട് ഭയ്യാ, ധോണിയേ വിളിക്കൂ...’: ഗാലറിയില്‍ നിന്നും ആരാധകര്‍ പറഞ്ഞത്

'ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാനാരുമല്ല. പക്ഷേ ധോണിക്ക് എന്തിനാണ് വിശ്രമം അനുവദിച്ചതെന്ന് മനസിലാകുന്നില്ല. വിക്കറ്റിന് പിന്നില്‍ മാത്രമല്ല ബാറ്റിംങിലും തീരുമാനങ്ങളെടുക്കുന്നതിലും വരെ ധോണിയുടെ അഭാവം മൊഹാലിയില്‍ പ്രകടമായിരുന്നു. ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നത് ധോണിയാണ്.' ആസ്‌ട്രേലിയന്‍ ഹൈ കമ്മീഷന്‍ ഓസീസ് ടീമിന് നല്‍കിയ സ്വീകരണ ചടങ്ങിനിടെ ബേദി പി.ടി.ഐയോട് പറഞ്ഞു.

'ധോണിക്ക് പ്രായം കുറഞ്ഞുവരികയല്ലെന്നറിയാം. എങ്കിലും ടീമിന് അദ്ദേഹത്തെ ആവശ്യമാണ്. ടീമിന്റെ സമ്മര്‍ദ്ദം കുറക്കുന്ന ഘടകമാണ് ധോണി. ക്യാപ്റ്റനും ധോണിയുണ്ടാകുന്നത് സമ്മര്‍ദ്ദം കുറക്കും. മൊഹാലി ഏകദിനത്തില്‍ കൂടുതല്‍ പരുക്കനും സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവനുമായാണ് കോഹ്‌ലിയെ കണ്ടത്. അത് നല്ല ലക്ഷണമല്ല'72കാരനായ ബേദി പറഞ്ഞു. 67 ടെസ്റ്റുകളില്‍ നിന്നും 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള താരമാണ് ബിഷന്‍ സിംങ് ബേദി.

‘ധോണിയില്ലെങ്കില്‍ കോഹ്‌ലിയെന്ന ക്യാപ്റ്റന്‍ കൂടുതല്‍ പരുക്കനാകുന്നു’  മുന്‍ ഇന്ത്യന്‍താരം

ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീം അമിതമായി പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന പരാതിയും ബേദി പങ്കുവെച്ചു. കഴിഞ്ഞ ഒരുവര്‍ഷമായി ലോകകപ്പിന്റെ പേരില്‍ ഇന്ത്യ ടീമില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അത് സന്തോഷകരമല്ല. ലോകകപ്പിന് മുമ്പ് ഐ.പി.എല്ലില്‍ ഏത് താരത്തിനും പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ബേദി നല്‍കി.