LiveTV

Live

Cricket

‘ടീമിലെ എല്ലാവരും കോഹ്‍ലിയോ സച്ചിനോ ആയിക്കൊള്ളണമെന്നില്ല’

ടീമിലെ 11 പേരും മാച്ച് വിന്നർമാരായിക്കണമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും മുത്തയ്യ മുരളീധരന്‍ ചൂണ്ടിക്കാട്ടി

‘ടീമിലെ എല്ലാവരും കോഹ്‍ലിയോ സച്ചിനോ ആയിക്കൊള്ളണമെന്നില്ല’

ആസ്ത്രേലിയക്കെതിരായ നാലാം ഏകദിനത്തിൽ ജയം കെെവിട്ട് പോയതിനെ തുടർന്ന് ഇന്ത്യൻ ടീമിനെതിരെ വിവിധ കോണുകളിൽ നിന്നുമായി വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. ബൗളിംഗിലും, ഫീൽഡിംഗിലും ഇന്ത്യക്ക് തിളങ്ങാൻ കഴിയാതെ വന്നതിൽ നായകൻ വിരാട് കോഹ്‍ലിയുടെ ക്യാപ്റ്റൻസിയെ നിരീക്ഷകരും ക്രിക്കറ്റ് ആരാധകരും കറ്റപ്പെടുത്തുമ്പോൾ, കോഹ്‍ലിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ.

ധോണിയുടെ അസാന്നിധ്യത്തിൽ കോഹ‍്‍ലിയുടെ ക്യാപ്റ്റൻസി ഫലിക്കുന്നില്ലെന്ന വിമർശനമാണ് ചിലർ ഉയർത്തിയത്. എന്നാൽ ടീമിലെ എല്ലാവർക്കും കോഹ്‍ലിയായി മാറാൻ കഴിയില്ലെന്നാണ് മുരളീധരൻ പറഞ്ഞത്.

‘ടീമിലെ എല്ലാവരും കോഹ്‍ലിയോ സച്ചിനോ ആയിക്കൊള്ളണമെന്നില്ല’

ടീമിലെ 11 പേരും മാച്ച് വിന്നർമാരായിക്കണമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ലങ്കൻ സ്പിൻ ഇതിഹാസം ചൂണ്ടിക്കാട്ടി. ലോകകപ്പിന് മുന്നോടിയായി പല തരത്തിലുള്ള കോമ്പിനേഷനുകൾ പരീക്ഷിക്കാൻ നായകന് മേൽ സമ്മർദ്ദമുണ്ടാകുമെന്നും, ഇതലേതെങ്കിലും വിജയം കാണാതിരിക്കുമ്പോൾ ഒന്നടങ്കം വിമർശിക്കുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.

ചില മത്സരങ്ങൾ വിജയിക്കും, ചിലതിൽ പരാജയപ്പെടും. ടീമിൽ എല്ലാവരും കോഹ്‍ലിയോ, സച്ചിൻ ടെണ്ടുൽക്കറോ, ബ്രാഡ്മാനോ ആയിരിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്നാണ് മുരളി പറഞ്ഞത്. ഇന്ത്യൻ സ്പിൻ സെഷനെ കുറിച്ച് സംസാരിക്കവെ, സ്ക്വാഡിൽ നിന്നും അശ്വിനെ മാറ്റി നിർത്തിയത് കുൽദീപ് യാദവിനും യുസ്‍വേന്ദ്ര ചാഹലിനും കഴിവ് തെളിയിക്കാനുള്ള അവസരമായെന്നും അദ്ദേഹം പറഞ്ഞു.

‘ടീമിലെ എല്ലാവരും കോഹ്‍ലിയോ സച്ചിനോ ആയിക്കൊള്ളണമെന്നില്ല’

ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതിനായി ടീമിനെന്ന പോലെ, ആരാധകർക്കും വലിയ പങ്കുണ്ടെന്ന് മുരളീധരൻ സൂചിപ്പിച്ചു. വിജയവും പരാജയവും വന്നു ചേരുന്ന ഗെയിമാണ് ക്രിക്കറ്റ്. തോറ്റു പോകുന്ന ഘട്ടങ്ങളിൽ ആരാധകർ ടീമിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാതെ നോക്കണമെന്നും മുരളീധരൻ പറഞ്ഞു.

ഓസീസിനെതിരെ അവസാന മത്സരം തോറ്റതോടെ, അഞ്ച് മത്സരങ്ങളങ്ങിയ പരമ്പര 2-2 എന്ന നിലയിലാണ്. നാളെ ഡൽഹി ഫിറോസ് ഷാ കോട്ലയിലാണ് അഞ്ചാം മത്സരം.