LiveTV

Live

Cricket

ആരാകും 2019ലെ ഐപിഎല്‍ താരം: ഷെയിന്‍ വോണ്‍ പ്രവചിക്കുന്നു, ഈ മലയാളി താരത്തെ...

മാര്‍ച്ച് 23നാണ് ഐപിഎല്‍ പൂരത്തിന് കൊടിയേറുന്നത്. രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജു 81 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച് 1867 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.

ആരാകും 2019ലെ ഐപിഎല്‍ താരം: ഷെയിന്‍ വോണ്‍ പ്രവചിക്കുന്നു, ഈ മലയാളി താരത്തെ...

ആരാകും 2019 ഐ.പിഎല്ലിലെ മിന്നും താരം? പ്രവചനവുമായി എത്തിയിരിക്കുന്നത് ആസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. സ്വന്തം ടീമായ രാജസ്ഥാന്‍ റോയല്‍സിലെ മലയാളി താരം സഞ്ജു സാംസണാവും 2019ലെ താരം എന്നാണ് ഷെയിന്‍ വോണ്‍ പറയുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വോണിന്റെ പ്രവചനം. മാര്‍ച്ച് 23നാണ് ഐ.പി.എല്‍ പൂരത്തിന് കൊടിയേറുന്നത്.

രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജു 81 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച് 1867 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 10 അര്‍ദ്ധ സെഞ്ച്വറികളും സഞ്ജു നേടി. രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരങ്ങളില്‍ ഫോം നഷ്ടപ്പെട്ടെങ്കിലും പിന്നീട് ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റ് നഷ്ടമാവുകയും ചെയ്തിരുന്നു.

പ്രഥമ ഐ.പി.എൽ പോരാട്ടത്തിൽ ഒരു സാധ്യതയും കൽപ്പിക്കപ്പെടാതിരുന്ന രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്ക് നയിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച മുൻ ക്യാപ്റ്റൻ കൂടിയാണ് ഷെയ്ൻ വോൺ. ഇത്തവണ വീണ്ടും രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഷെയ്ൻ വോൺ. ടീമിന്റെ ബ്രാൻഡ് അംബാസഡറായാണ് ഇതിഹാസ താരത്തിന്റെ മടങ്ങി വരവ്.

തന്റെ രണ്ടാം വരവിനെക്കുറിച്ച് പറയാൻ പോസ്റ്റ് ചെയ്ത ഇൻസ്റ്റ
ഗ്രാം കുറിപ്പിലാണ് വോൺ ശ്രദ്ധേയ നിരീക്ഷണം നടത്തിയത്. ചെന്നൈ സൂപ്പര്‍കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. മാര്‍ച്ച് 25ന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ പോരാട്ടം.

സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍