LiveTV

Live

Cricket

സെെനിക തൊപ്പി അണിഞ്ഞതില്‍ ഇന്ത്യക്കെതിരെ ഐ.സി.സിയെ സമീപിച്ച് പാക് ബോര്‍ഡ്

മുൻ നായകൻ എം.എസ് ധോണിയായിരുന്നു മത്സരത്തിന് മുമ്പ് കളിക്കാർക്ക് തൊപ്പി വിതരണം ചെയ്തത്

സെെനിക തൊപ്പി അണിഞ്ഞതില്‍ ഇന്ത്യക്കെതിരെ ഐ.സി.സിയെ സമീപിച്ച് പാക് ബോര്‍ഡ്

ആസ്ത്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടെ സെെനിക തൊപ്പി അണിഞ്ഞ ഇന്ത്യക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതിയെ സമീപിച്ച് പാകിസ്താൻ. ഇന്ത്യയുടെ ടീമിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പാക് ക്രിക്കറ്റ് ബോർഡ് ഐ.സി.സിക്ക് പരാതി നൽകിയിരിക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സെെനികർക്ക് ആദരവർപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബി.സി.സി.ഐ ലോഗോ പതിച്ച സെെനിക തൊപ്പി ഇന്ത്യൻ താരങ്ങൾ അണിഞ്ഞത്. റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിനിടെയായിരുന്നു ഇന്ത്യൻ ടീം വത്യസ്തമായി കളത്തിലറങ്ങി സെെനികർക്ക് ആദരവർപ്പിച്ചത്.

എന്നാൽ ഇത് പാകസിതാനെ പ്രകോപിപ്പിക്കുകയായിരുന്നു. ക്രിക്കറ്റ് ഉൾപ്പടെയുള്ള മത്സരങ്ങൾ രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് പി.സി.ബി ചെയർമാൻ ഇഹ്സാൻ മനി പറഞ്ഞു. ഐ.സി.സിയുടെ വസ്ത്രധാരണ ചട്ടത്തിന്റെ ലംഘനമാണ് ഇതെന്ന് പറഞ്ഞ മനി, മുമ്പ് ചട്ടം ലഘിച്ചവർക്കെതിരെ ഐ.സി.സി നടപടി സ്വീകരിച്ചിരുന്നതായും ചൂണ്ടിക്കാട്ടി.

സെെനിക തൊപ്പി അണിഞ്ഞതില്‍ ഇന്ത്യക്കെതിരെ ഐ.സി.സിയെ സമീപിച്ച് പാക് ബോര്‍ഡ്

മുൻ നായകൻ എം.എസ് ധോണിയായിരുന്നു മത്സരത്തിന് മുമ്പ് കളിക്കാർക്ക് തൊപ്പി വിതരണം ചെയ്തത്. പ്രത്യേക തൊപ്പി അണിയുന്നതിന് ഐ.സി.സിയിൽ നിന്നും അനുമതി വാങ്ങിയിരുന്നതായി പറഞ്ഞ ബി.സി.സി.ഐ, ഇതിനനുകൂലമായ തീരുമാനമാണ് ഐ.സി.സി സ്വീകരിച്ചതെന്നും പറഞ്ഞു.

സെെനികർക്കുള്ള ആദരവായി തൊപ്പി അണിഞ്ഞതിന് പുറമെ, അന്നേ ദിവസത്തെ മാച്ച് ഫീ എല്ലാവരും കൊല്ലപ്പെട്ട സെെനികരുടെ ബന്ധുക്കൾക്കായി നൽകുകയും ചെയ്യുകയുണ്ടായി.