LiveTV

Live

Cricket

‘ഈ ഇന്ത്യന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണിനെ അനുസ്മരിപ്പിക്കുന്നു’

‘ഈ ഇന്ത്യന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണിനെ അനുസ്മരിപ്പിക്കുന്നു’

ആസ്ത്രേലിയക്കെതിരായ ഏകദിന മത്സരം പുരോഗമിക്കുന്നതിനിടെ, ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ പ്രശംസകൊണ്ട് മൂടി മുൻ ആസ്ത്രേലിയൻ താരം മാത്യു ഹെയ്ഡൻ. ഇന്ത്യൻ നിരയിൽ മികച്ച രീതിയിൽ പന്തെറിയുന്ന കുൽദീപ് ആസ്ത്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിനെ ഓർമ്മിപ്പിക്കുന്നതായും പറഞ്ഞു.

വോണിനെ പോലെ പന്ത് ഡ്രിഫ്റ്റ് ചെയ്യുന്നതിലുള്ള കഴിവാണ് കുൽദീപ് യാദവിനെ വേറിട്ട് നിർത്തുന്നത്. ഇന്ത്യയുടെ തന്നെ യുസ്‍വേന്ദ്ര ചാഹലിനേക്കാൾ ബുദ്ധിമുട്ടേറിയ ബൗളറാണ് ലെഗ് സ്പിന്നറായ കുൽദീപ് എന്നും ഹെയ്ഡൻ പറഞ്ഞു.

അവസാന മത്സരത്തിൽ ഓരോ വിക്കറ്റ് വീതമെടുത്തെങ്കിലും, ഓസീസ് ബാറ്റ്സമാൻമാരിൽ നിന്നും ഭേദപ്പെട്ട നിലയിൽ തല്ലുവാങ്ങിക്കുകയുണ്ടായിരുന്നു. നാലാം ഏകദിനത്തിൽ പത്ത് ഓവറിൽ നിന്നും യഥാക്രമം 64, 80 റൺസാണ് കുൽദീപും ചാഹലും വഴങ്ങിയത്.