LiveTV

Live

Cricket

ടീം ഇന്ത്യക്കെതിരെ പാകിസ്താന്റെ പ്രതിഷേധം; ഐ.സി.സിയുടെ മറുപടി ഇങ്ങനെ...

പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്. ജവാൻമാരോടുള്ള ആദരസൂചകമായാണ് ഇന്ത്യൻ താരങ്ങൾ പട്ടാളത്തൊപ്പി ധരിച്ച് കളിച്ചത്

ടീം ഇന്ത്യക്കെതിരെ പാകിസ്താന്റെ പ്രതിഷേധം; ഐ.സി.സിയുടെ മറുപടി ഇങ്ങനെ...

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് ആദരസൂചകമായി റാഞ്ചി ഏകദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പട്ടാളത്തൊപ്പി ധരിച്ച് കളിച്ച സംഭവത്തില്‍ പ്രതിഷേധിച്ച പാകിസ്താന് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സി(ഐ.സി.സി)ന്റെ മറുപടി. സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പട്ടാളത്തൊപ്പി അണിഞ്ഞ് കളിക്കളത്തില്‍ ഇറങ്ങാന്‍ ബി.സി.സി.ഐ അനുമതി നേടിയിരുന്നു എന്നാണ് ഐ.സി.സി പ്രതിനിധി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണം.

പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്. ജവാൻമാരോടുള്ള ആദരസൂചകമായാണ് ഇന്ത്യൻ താരങ്ങൾ പട്ടാളത്തൊപ്പി ധരിച്ച് കളിച്ചത്. മത്സരത്തിലെ പ്രതിഫലം ജവാൻമാരുടെ കുടുംബങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. എന്നാല്‍ കളിയെ രാഷ്ട്രീയവത്കരിക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. കളിക്കാര്‍ പട്ടാളത്തൊപ്പി ധരിക്കുന്ന വിഷയത്തില്‍ ബി.സി.സി.ഐ, ഐ.സി.സി സി.ഇ.ഒ ഡേവ് റിച്ചാര്‍ഡ്സണില്‍ നിന്ന് അനുമതി തേടിയിരുന്നു. ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നതിന് പുറമെ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തം എന്ന നിലയ്ക്കു കൂടിയാണ് ടീം ഇന്ത്യ റാഞ്ചി ഏകദിനത്തെ കണ്ടത്. ഇതിന് മുമ്പ് പിങ്ക് ടെസ്റ്റും സമാനരീതിയില്‍ നടന്നിട്ടുണ്ട്.