LiveTV

Live

Cricket

ധോണിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് വിരുന്നൊരുക്കി ‘ലോക്കല്‍ ഹീറോ’

മൊഹാലി ഏകദിനത്തിന് മുന്നോടിയായി എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കാണ് സിദ്ധാര്‍ഥ് കൌള്‍ സ്വന്തം വസതിയില്‍ വെച്ച് വിരുന്ന് നല്‍കിയത്. 

ധോണിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് വിരുന്നൊരുക്കി ‘ലോക്കല്‍ ഹീറോ’

കഴിഞ്ഞദിവസം റാഞ്ചിയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി സ്വന്തം വസതിയില്‍ തന്റെ സഹതാരങ്ങള്‍ക്ക് വിരുന്നൊരുക്കിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, പഞ്ചാബില്‍ ലോക്കല്‍ ഹീറോ സിദ്ധാര്‍ഥ് കൌള്‍ ടീം ഇന്ത്യക്ക് വിരുന്നൊരുക്കിയിരിക്കുകയാണ്.

മൊഹാലി ഏകദിനത്തിന് മുന്നോടിയായി എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കാണ് സിദ്ധാര്‍ഥ് കൌള്‍ സ്വന്തം വസതിയില്‍ വെച്ച് വിരുന്ന് നല്‍കിയത്. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യയുടെ ഭാഗമല്ലാത്ത സിദ്ധാര്‍ഥ് കൌള്‍ പ്രത്യേകം ക്ഷണിച്ചാണ് താരങ്ങള്‍ക്ക് തന്റെ വസതിയില്‍ വിരുന്നൊരുക്കിയത്.

പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനാകും. അതേസമയം ഇന്ത്യക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചതോടെ ഋഷഭ് പന്തിനാകും വിക്കറ്റ് കീപ്പറുടെ ചുമതല. ബൗളിങ്‌ നിരയിലും മാറ്റം വരുത്തിയേക്കും.