LiveTV

Live

Cricket

ഇന്ത്യയും 48.2 ഓവറിന്റെ യാദൃച്ഛികതയും

പക്ഷേ, മൂന്നു മത്സരങ്ങളിലും ഇന്ത്യയുടെ ഇന്നിങ്സ് 48.2 ഓവറില്‍ അവസാനിച്ചത് അവിശ്വസനീയമായ യാദൃച്ഛികതയായി നിലകൊള്ളുന്നു. 

ഇന്ത്യയും 48.2 ഓവറിന്റെ യാദൃച്ഛികതയും

ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ ഒരു അത്യപൂര്‍വ യാദൃച്ഛികതയിലാണ്. സംഭവം വേറൊന്നുമല്ല, പരമ്പരയിലെ ആദ്യ മൂന്നു ഏകദിനങ്ങളിലും ടീം ഇന്ത്യ 48.2 ഓവറാണ് ബാറ്റ് ചെയ്തത്. ഇതില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ മൂന്നാമത്തെ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. പക്ഷേ, മൂന്നു മത്സരങ്ങളിലും ഇന്ത്യയുടെ ഇന്നിങ്സ് 48.2 ഓവറില്‍ അവസാനിച്ചത് അവിശ്വസനീയമായ യാദൃച്ഛികതയായി നിലകൊള്ളുന്നു.

ഹൈദരാബാദിലെ ഒന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാഗ്പൂരിലെ രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യ. 48.2 ഓവറില്‍ 250 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട്. പക്ഷേ 49.3 ഓവര്‍ ബാറ്റ് ചെയ്ത ആസ്ട്രേലിയ 242 റണ്‍സില്‍ ഒതുങ്ങി. ജയം ഇന്ത്യക്കൊപ്പം. പരമ്പര ലക്ഷ്യമിട്ട് ധോണിയുടെ സ്വന്തം റാഞ്ചിയില്‍ ഇറങ്ങിയ ഇന്ത്യക്ക് പക്ഷേ ചെറുതായി പിഴച്ചു. ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 313 റണ്‍സിനെ പിന്തുടര്‍ന്ന ഇന്ത്യ 48.2 ഓവറില്‍ 281 റണ്‍സിന് ഓള്‍ഔട്ട്.