LiveTV

Live

Cricket

കോഹ്‍ലി കൊലമാസാണ്...

പതറുന്ന ഇന്ത്യന്‍ ബാറ്റിങിനെ മുന്നില്‍ നിന്ന് നയിച്ചാണ് കോഹ്‍ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്

കോഹ്‍ലി കൊലമാസാണ്...

ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടം. കളം നിറഞ്ഞ് കളിച്ച കോഹ്‍ലി ആസ്ട്രേലിയന്‍ ബൌളര്‍മാരെ കണക്കിന് പ്രഹരിച്ച് വീണ്ടും സെഞ്ച്വറി കുറിച്ചു. 86 പന്തിലാണ് കോഹ്‍ലിയുടെ സെഞ്ച്വറി നേട്ടം. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് കോഹ്‍ലി സ്വന്തമാക്കുന്നത്. തന്‍റെ കരിയറിലെ നാല്‍പത്തിയൊന്നാം സെഞ്ച്വറി. കൂടെയുള്ളവര്‍ ഓരോരുത്തരായി കൊഴിഞ്ഞുകൊണ്ടിരുന്നപ്പോഴും അടി പതറാതെ ഇന്ത്യയുടെ റണ്‍മെഷീന്‍ ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍ നേടിക്കൊണ്ടിരുന്നു. മറ്റൊരു റെക്കോര്‍ഡും കോഹ്‍ലി സ്വന്തമാക്കി. നായകന്‍ എന്ന നിലയില്‍ 4000 റണ്‍സ് തികക്കുന്ന ഏറ്റ

ആസ്ട്രേലിയ ഉയര്‍ത്തിയ 314 എന്ന വിജയലക്ഷ്യം ഇന്ത്യക്ക് അകലമായിക്കൊണ്ടിരിക്കുന്ന നേരത്താണ് കോഹ്‍ലിയുടെ മികച്ച ഇന്നിങ്സ്. റാഞ്ചിയില്‍ നടക്കുന്ന ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേട്ടം സ്വന്തമാക്കാം. പക്ഷെ പതറുന്ന ഇന്ത്യന്‍ ബാറ്റിങിനെ മുന്നില്‍ നിന്ന് നയിച്ചാണ് കോഹ്‍ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ശരിക്കും കോഹ്‍ലി കൊലമാസാണ്.