ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടത് ജഡേജയെയോ വിജയ് ശങ്കറിനെയോ? ഗാംഗുലി പറയുന്നു
ഇവര്‍ രണ്ടുപേരും തമ്മിലാകും ലോകകപ്പിലേക്കുള്ള ഓള്‍റൌണ്ടര്‍മാരുടെ പട്ടികയില്‍ ഇടം നേടാനുള്ള കടുത്ത മത്സരമുണ്ടാവുക

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാ കണ്ണുകളും ഓള്‍റൌണ്ടര്‍മാരായ വിജയ് ശങ്കറിലേക്കും രവീന്ദ്ര ജഡേഡയിലുമാണഅ. ആസ്ട്രേലിയക്കെതിരായ രണ്ടാം മത്സത്തില്‍ അവസാന ഓവറിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ച വിജയ് ശങ്കര്‍ മികച്ച ഫോമിലാണ്. അതുപോലെത്തന്നെയാണ് രവീന്ദ്ര ജഡേജയും. ഇവര്‍ രണ്ടുപേരും തമ്മിലാകും ലോകകപ്പിലേക്കുള്ള ഓള്‍റൌണ്ടര്‍മാരുടെ പട്ടികയില്‍ ഇടം നേടാനുള്ള കടുത്ത മത്സരമുണ്ടാവുക. ഇരുവരും മികച്ച ഫോമില്‍ തുടരുമ്പോള്‍ ഇവരില്‍ ആരെ പരിഗണിക്കണമെന്നതില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന് സൌരവ് ഗാംഗുലി.
രവീന്ദ്ര ജഡേജയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് വിജയ് ശങ്കറാണെന്നും രണ്ടാം ഏകദിനത്തിലെ ഒരു പ്രകടനത്തില്‍ നിന്നുതന്നെ പറയാനാകും വിജയ് ശങ്കറാണ് ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കേണ്ടതെന്നും ഗാംഗുലി പറയുന്നു. 41 പന്തുകളില്‍ നിന്നും 46 റണ്ണെടുക്കുകയും മികച്ച ബൌളിങ് കാഴ്ചവെക്കുകയും ചെയ്ത് ആസ്ട്രേലിയക്കെതിരായ രണ്ടാം മത്സരം വിജയ് ശങ്കര്‍ തന്റെ ദിവസമാക്കി മാറ്റിയിരുന്നു. മികച്ച സ്പിന്‍ ബൌളിങ് കൊണ്ടും ഫീല്‍ഡിങ് മികവ് കൊണ്ടും തിളങ്ങി നില്‍ക്കുകയാണ് ജഡേജയും. ഇരുവരില്‍ ആരാകും ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാനിറങ്ങുക എന്നത് ചൂടുള്ള ചര്‍ച്ചാ വിഷയമാവുകയാണ്.