LiveTV

Live

Cricket

കൊഹ്‍ലിക്ക് 7 കോടി; ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക പ്രതിഫലം ഇങ്ങനെ...

അഞ്ച് കോടി രൂപ വാര്‍ഷിക വേതനം ലഭിക്കുന്നവരുടെ ഗ്രേഡ് എ പട്ടികയില്‍ ഋഷഭ് പന്തിനെയും കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തി.

കൊഹ്‍ലിക്ക് 7 കോടി; ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക പ്രതിഫലം ഇങ്ങനെ...

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു. വിലയേറിയ താരങ്ങള്‍ അണിനിരക്കുന്ന മുന്‍ നിരക്കാരുടെ ഗ്രേഡ് എ പ്ലസ് പട്ടികയില്‍ നായകന്‍ വിരാട് കൊഹ്‍ലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവര്‍ ഇടംപിടിച്ചു. ഏഴ് കോടി രൂപയാണ് ഇവരുടെ വാര്‍ഷിക വേതനം.

അഞ്ച് കോടി രൂപ വാര്‍ഷിക വേതനം ലഭിക്കുന്നവരുടെ ഗ്രേഡ് എ പട്ടികയില്‍ ഋഷഭ് പന്തിനെയും കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തി. ഇതേസമയം, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ഗ്രേഡ് എ യിലേക്ക് ഇറങ്ങി. ചേതേശ്വര്‍ പുജാരയെ ഗ്രേഡ് എ പട്ടികയില്‍ നിലനിര്‍ത്തി. എം.എസ് ധോണി, അജന്‍ക്യ രഹാനെ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഗ്രേഡ് എ യിലെ മറ്റു താരങ്ങള്‍. ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവരെ ഗ്രേഡ് ബി യിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉമേഷ് യാദവും യുസ്‍വേന്ദ്ര ചഹാലും ഗ്രേഡ് ബിയില്‍ എത്തി. ഗ്രേഡ് എ പ്ലസ് പട്ടികയിലെ താരങ്ങള്‍ക്ക് ഏഴു കോടി രൂപ വാര്‍ഷിക വേതനം ലഭിക്കുമ്പോള്‍ ഗ്രേഡ് എ യിലെ താരങ്ങള്‍ക്ക് അഞ്ച് കോടിയും ഗ്രേഡ് ബി യിലെ താരങ്ങള്‍ക്ക് മൂന്നു കോടിയും ഗ്രേഡ് സി യിലെ താരങ്ങള്‍ക്ക് ഒരു കോടി രൂപയുമാണ് വാര്‍ഷിക വേതനം.

ഗ്രേഡ് എ പ്ലസ് (ഏഴ് കോടി): വിരാട് കൊഹ്‍ലി, രോഹിത് ശര്‍മ്മ, ജസ്‍പ്രീത് ബുംറ.

ഗ്രേഡ് എ (അഞ്ച് കോടി): ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, എം.എസ് ധോണി, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്.

ഗ്രേഡ് ബി (മൂന്ന് കോടി): കെ.എല്‍ രാഹുല്‍, ഉമേഷ് യാദവ്, യുസ്‍വേന്ദ്ര ചഹാല്‍, ഹര്‍ദിക് പാണ്ഡ്യ.

ഗ്രേഡ് സി (ഒരു കോടി): കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായ്‍ഡു, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഖലീല്‍ അഹമ്മദ്, വൃദ്ധിമാന്‍ സാഹ.

വനിതാ താരങ്ങള്‍

ഗ്രേഡ് എ (50 ലക്ഷം രൂപ): മിതാലി രാജ്, ഹര്‍മന്‍പ്രീത് കൌര്‍, സ്മൃതി മന്ദാന, പൂനം യാദവ്.

ഗ്രേഡ് ബി (30 ലക്ഷം രൂപ): എക്ത ബിഷ്ത്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ്മ, ജെമിമ റൊഡ്രിഗസ്.

ഗ്രേഡ് സി (10 ലക്ഷം രൂപ): രാധാ യാദവ്, ഡി ഹേമലത, അനുജാ പാട്ടീല്‍, വേദ കൃഷ്ണമൂര്‍ത്തി, മന്‍സി ജോഷി, പൂനം റൌത്ത്, മോന മേഷ്രം, അരുന്ധതി റെഡ്ഡി, രാജേശ്വരി ഗെയ്ക്വാദ്, താനിയ ഭാട്ടിയ, പൂജ വസ്ത്രാകര്‍.