ദക്ഷിണാഫ്രിക്കന്‍ പേസ് നിരക്ക് മുന്നില്‍ ലങ്ക വീണു; രണ്ടാം ഏകദിനത്തിലും ജയം
32.2 ഓവറില്‍ ലങ്കയെ കൂടാരം കയറ്റിയ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍ ജയിച്ചത് 113 റണ്‍സിന്.

251ല്‍ ഒതുക്കിയ ശ്രീലങ്കയ്ക്ക് ചുട്ട മറുപടിയുമായി ദക്ഷിണാഫ്രിക്ക. 32.2 ഓവറില്‍ ലങ്കയെ കൂടാരം കയറ്റിയ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍ ജയിച്ചത് 113 റണ്‍സിന്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ത്തിന് മുന്നിലെത്തി. ദക്ഷിണാഫ്രിക്കയുടെ 251 റൺസ് പിന്തുടർന്ന ലങ്കയ്ക്ക് 138 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാദ മൂന്നും ലുങ്കി എങ്കിഡി, ആന്റിച്ച് നോര്‍ച്ചെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 70 പന്തിൽ 17 ഫോറും ഒരു സിക്സും ഉൾപ്പടെ 94 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയെ 251ൽ എത്തിച്ചത്. ക്യാപ്റ്റൻ ഡുപ്ലെസി 57 റൺസെടുത്തു. ഇതോടെ ഡുപ്ലെസി ഏകദിനത്തിൽ 5000 റൺസ് തികച്ചു.
ലങ്കയ്ക്കായി പെരേര മൂന്നും മലിംഗയും ഡിസിൽവയും രണ്ട് വിക്കറ്റ് വീതവും നേടി. 31 റൺസെടുത്ത ഫെർണാണ്ടോയാണ് ലങ്കയുടെ ടോപ് സ്കോറർ.