LiveTV

Live

Cricket

‘മൈ ബാറ്റിങ് ഹീറോ’ വിവ് റിച്ചാര്‍ഡ്സിന് ജന്മദിനാശംസയുമായി സച്ചിന്‍

കരിയറിലുടനീളം അദ്ദേഹത്തില്‍ നിന്നും ലഭിച്ച പിന്തുണയെ സ്മരിക്കാനും സച്ചിന്‍ ഈ അവസരം ഉപയോഗിച്ചു

‘മൈ ബാറ്റിങ് ഹീറോ’ വിവ് റിച്ചാര്‍ഡ്സിന് ജന്മദിനാശംസയുമായി സച്ചിന്‍

ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാര്‍ഡ്സിന് പിറന്നാള്‍ ആശംസയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. മൈ ബാറ്റിങ് ഹീറോ എന്ന് റിച്ചാര്‍ഡ്സിനെ വിശേഷിപ്പിച്ചായിരുന്നു സച്ചിന്‍റെ ട്വീറ്റ്. ഇന്ന് റിച്ചാര്‍ഡ്സിന്‍റെ അറുപത്തിയേഴാം ജന്മദിനമായിരുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി കരുതപ്പെടുന്ന താരമാണ് വെസ്റ്റ് ഇന്‍റീസിന്‍റെ വിവ് റിച്ചാര്‍ഡ്സ്.

കരിയറിലുടനീളം അദ്ദേഹത്തില്‍ നിന്നും ലഭിച്ച പിന്തുണയെ സ്മരിക്കാനും സച്ചിന്‍ ഈ അവസരം ഉപയോഗിച്ചു. പതിനേഴ് വര്‍ഷത്തെ നീണ്ട കരിയറില്‍ 308 മത്സരങ്ങള്‍ റിച്ചാര്‍ഡ്സ് വെസ്റ്റ് ഇന്‍റീസിനായി തന്‍റെ സാന്നിധ്യമറിയിച്ച് 15261 റണ്‍സ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 24 സെഞ്ച്വറികളും മൂന്ന് ഇരട്ട സെഞ്ച്വറികളും ഏകദിനങ്ങളില്‍ 11 സെഞ്ച്വറികളും ഉള്‍പ്പെടുന്നു. മറ്റ് പല പ്രമുഖ താരങ്ങളും വിവ് റിച്ചാര്‍ഡ്സിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരുന്നു.