LiveTV

Live

Cricket

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

കര്‍ണി സേനയുടെ വനിതാ വിഭാഗം അധ്യക്ഷയായി സ്ഥാനമേറ്റതിന് പിന്നാലെയാണ് റിവാബ ബി.ജെ.പിയില്‍ ചേരുന്നത്

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബി.ജെ.പിയില്‍ ചേര്‍ന്നു. ഞായറാഴ്ച്ച ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് റിവാബ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്‌.

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

കര്‍ണി സേനയുടെ വനിതാ വിഭാഗം അധ്യക്ഷയായി സ്ഥാനമേറ്റതിന് പിന്നാലെയാണ് റിവാബ ബി.ജെ.പിയില്‍ ചേരുന്നത്. അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റിവാബ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കര്‍ണി സേനയില്‍ ചേര്‍ന്നപ്പോള്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു റിവാബയുടെ പ്രതികരണം. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും പ്രാധാന്യം നല്‍കുകയെന്നും റിവാബ വ്യക്തമാക്കിയിരുന്നു.