LiveTV

Live

Cricket

‘ലോകകപ്പില്‍ ധോണിയുടെ പൊസിഷന്‍ ഇതായിരിക്കണം’ റെയ്ന പറയുന്നു

വര്‍ഷങ്ങളായി ഫിനിഷറുടെ റോളിലാണ് ധോണി കളിക്കാനിറങ്ങുന്നത്. ഈ റോള്‍ തുടരണമോ എന്നതിലാണ് പുതിയ ചര്‍ച്ചകള്‍ വഴിവെക്കുന്നത്.

‘ലോകകപ്പില്‍ ധോണിയുടെ പൊസിഷന്‍ ഇതായിരിക്കണം’ റെയ്ന പറയുന്നു

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഫോം ഇല്ലായ്മ ധോണിയുടെ ലോകകപ്പ് സാധ്യകളില്‍ മങ്ങലേല്‍പ്പിച്ചിരുന്നെങ്കിലും ആസ്ട്രേലിയ, ന്യൂസിലാന്‍റ് തുടങ്ങിയവര്‍ക്കെതിരെ കണ്ടെത്തിയ മികച്ച ഫോമിന്‍റെ അടിസ്ഥാനത്തില്‍ ഇനി ധോണിയില്ലാത്തെ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറുക എന്നത് ടീം ഇന്ത്യക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ലാതായിരിക്കുകയാണ്. വര്‍ഷങ്ങളായി ഫിനിഷറുടെ റോളിലാണ് ധോണി കളിക്കാനിറങ്ങുന്നത്. ഈ റോള്‍ തുടരണമോ എന്നതിലാണ് പുതിയ ചര്‍ച്ചകള്‍ വഴിവെക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ സുരേഷ് റെയ്‌നക്ക് കൃത്യമായ ധാരണയുണ്ട്. അഞ്ചോ ആറോ പൊസിഷന്‍ ആണ് ധോണിക്ക് യോജിച്ച സ്ഥാനമെന്ന് റെയ്‌ന പറയുന്നു. മത്സരങ്ങള്‍ കൃത്യമായി വീക്ഷിക്കുന്ന താരമാണ് ധോണിയെന്നും സാഹചര്യം ആവശ്യപ്പെടുമ്പോള്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുക്കാനും മാച്ച് വിന്നര്‍ ആകാനും ധോനിക്ക് സാധിക്കുമെന്നും റെയ്ന പറയുന്നു. കോഹ്‍ലി മൂന്നാമനായോ നാലാമനായോ കളിക്കണമെന്നും റെയ്‌ന പറയുന്നു.

340 ഏകദിനങ്ങള്‍ കളിച്ച ധോണി 10,474 റണ്‍സ് നേടിയിട്ടുണ്ട്. 50.84 ആണ് ബാറ്റിംഗ് ശരാശരി. 10 സെഞ്ചുറികളും 71 അര്‍ദ്ധ സെഞ്ചുറികളും ധോണി നേടിയിട്ടുണ്ട്. വിക്കറ്റിന് പിന്നിലും തന്ത്രങ്ങള്‍ മെനയുന്നതിലും ധോണിയുടെ പങ്ക് ഈ ലോകകപ്പില്‍ നിര്‍ണ്ണായകമാകും.