LiveTV

Live

Cricket

സ്വന്തം പേരിലെ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്നത് എങ്ങനെ? ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനോട് ധോണി   

നാട്ടുകാരന്‍ കൂടിയായ എം.എസ് ധോണിയുടെ പേരിലാണ് ഈ പവലിയന്‍ 

സ്വന്തം പേരിലെ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്നത് എങ്ങനെ? ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനോട് ധോണി   

മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ നോര്‍ത്ത് ബ്ലോക്ക് പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് നാട്ടുകാരന്‍ കൂടിയായ എം.എസ് ധോണി. റാഞ്ചിക്കാരനായ എം എസ് ധോണിയുടെ പേരിലാണ് ഈ പവലിയന്‍. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരം റാഞ്ചിയിലാണ് നടക്കുന്നത്.

സ്വന്തം പേരിലെ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്നത് എങ്ങനെ? ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനോട് ധോണി   

ഉദ്ഘാടനത്തിന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ധോണിയെ സമീപിച്ചിരുന്നു. എന്നാല്‍ 'വീട് സ്വയം ഉദ്ഘാടനം ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥം' എന്നായിരുന്നു ധോണിയുടെ മറുപടിയെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിസ് ചക്രബര്‍ത്തി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് സ്റ്റേഡിയത്തിലെ പവലിയന് ധോണിയുടെ പേര് നല്‍കാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്.

നാളെയാണ് മൂന്നാം ഏകദിനം. നാളെകൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ധോണിയെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ ഹോം വേദിയിലെ അവസാന അന്താരാഷ്ട്ര മത്സരമായേക്കും. ലോകകപ്പോടെ ധോണി വിരമിക്കുമെന്നാണ് പ്രചാരം.