LiveTV

Live

Cricket

ആദ്യം ഹമ്മറില്‍ വന്നു ഞെട്ടിച്ചു, പിന്നെ വിരുന്നൊരുക്കിയും; ഇത് ഇന്ത്യയുടെ സ്വന്തം ധോണി സ്റ്റൈല്‍

2019 ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിരിക്കെ സ്വന്തം നാട്ടില്‍ ഇത് അവസാനമായാകും ധോണി ഇന്ത്യക്കായി കളിക്കുന്നത്

ആദ്യം ഹമ്മറില്‍ വന്നു ഞെട്ടിച്ചു, പിന്നെ വിരുന്നൊരുക്കിയും; ഇത് ഇന്ത്യയുടെ സ്വന്തം ധോണി സ്റ്റൈല്‍

ആസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരരയിലെ മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീമിന് വിരുന്നൊരുക്കി മഹേന്ദ്ര സിങ് ധോണിയും കുടുംബവും. ബുധനാഴ്ച രാത്രിയാണ് ധോണിയും ഭാര്യ സാക്ഷിയും ചേര്‍ന്ന് ടീമിന് വിരുന്നൊരുക്കിയത്. ധോണിയുടെ വീട്ടില്‍ വച്ചായിരുന്നു രാജകീയമായ വിരുന്ന്.

2019 ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിരിക്കെ സ്വന്തം നാട്ടില്‍ ഇത് അവസാനമായാകും ധോണി ഇന്ത്യക്കായി കളിക്കുന്നത്. അതുകൊണ്ടുതന്നെ റാഞ്ചി ഉറ്റുനോക്കുന്നത് ധോണിയിലേക്കാണ്.

നേരത്തെ റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് തന്റെ സ്വന്തം ഹമ്മറിലാണ് ധോനി ഹോട്ടലിലെത്തിയത്. ഋഷഭ് പന്തും കേദാര്‍ ജാദവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.