LiveTV

Live

Cricket

2 ഓവര്‍, 2 വിക്കറ്റ്, 2 റണ്‍സ്... വീണ്ടും ബൂം ബൂം ബുംറ

എന്നാല്‍ ടീം ഇന്ത്യയുടെ കുന്തമുന ജസ്പ്രീത് ബുംറ എന്ന തീപ്പൊരി താരത്തിന് ഡെത്ത് ഓവറുകള്‍ ഒരു പ്രശ്നമേയല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. 

2 ഓവര്‍, 2 വിക്കറ്റ്, 2 റണ്‍സ്... വീണ്ടും ബൂം ബൂം ബുംറ

നിര്‍ണായക ഓവറുകളില്‍, പ്രത്യേകിച്ച് ഡെത്ത് ഓവറുകളില്‍ പന്തെറിയാനെത്തുന്ന ബോളറുടെ സമ്മര്‍ദ്ദം കുറച്ചൊന്നും ആയിരിക്കില്ല. ടീമിന്റെ ജയ പരാജയങ്ങള്‍ ആ ഓവറുകളെ ആശ്രയിച്ചായിരിക്കും. എന്നാല്‍ ടീം ഇന്ത്യയുടെ കുന്തമുന ജസ്പ്രീത് ബുംറ എന്ന തീപ്പൊരി താരത്തിന് ഡെത്ത് ഓവറുകള്‍ ഒരു പ്രശ്നമേയല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ജയം പിടിച്ചടക്കിയപ്പോള്‍ കംഗാരുക്കളെ വരിഞ്ഞുമറുക്കി കൂടാരത്തിലേക്ക് പറഞ്ഞയച്ചവരുടെ കൂട്ടത്തില്‍ ബുംറയുമുണ്ടായിരുന്നു. പത്തോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ പിഴുത ബുംറ പക്ഷേ, ഓസീസിനെതിരെ വിനാശകാരിയായി ആഞ്ഞടിച്ചത് ഡെത്ത് ഓവറുകളിലായിരുന്നു. 46 മത് ഓവര്‍ എറിയാനെത്തിയ ബുംറ ഒരു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. കമ്മിന്‍സും നൈലും ബുംറക്ക് ഇരയായപ്പോള്‍ തന്നെ ഓസീസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു. 48 ാം ഓവര്‍ എറിയാനെത്തിയ ബുംറ അക്ഷരാര്‍ത്ഥത്തില്‍ ഓസീസിന്റെ സ്റ്റോണിസിനെ നിര്‍ത്തിപ്പൊരിച്ചു. ആ ഓവറിലെ അവസാന പന്തില്‍ സ്റ്റോണിസ് നേടിയ ഒരു റണ്‍സ് മാത്രമാണ് ബുംറ വഴങ്ങിയത്. കൊഹ്‍ലിയുടെ തീരുമാനം പൂര്‍ണമായും ശരിയായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നു ബുംറ. 30 പന്തില്‍ ഓസീസിന് ജയിക്കാന്‍ 29 റണ്‍സ് എന്ന നിലയിലായിരുന്നു കൊഹ്‍ലി ബുംറയെ പന്തേല്‍പ്പിച്ചത്.