LiveTV

Live

Cricket

ധോണിയുടെ ഊഹം തെറ്റിയില്ല, പക്ഷേ... 

ധോണിയോട് ഇങ്ങനെയൊന്നും സ്റ്റമ്പ് ചെയ്യരുതെന്ന് ബാറ്റ്സ്മാന്‍മാര്‍ ദയനീയമായി പലവട്ടം പറയാതെ പറഞ്ഞിട്ടുണ്ട്. 

ധോണിയുടെ ഊഹം തെറ്റിയില്ല, പക്ഷേ... 

വിക്കറ്റിന് പിന്നില്‍ എം.എസ് ധോണിയെന്ന ഇന്ദ്രജാലക്കാരന്‍ കാണിക്കാത്ത ജാലവിദ്യകളൊന്നുമില്ല. മിന്നല്‍ സ്റ്റമ്പിങ്ങുകള്‍, ആരും പ്രതീക്ഷിക്കാത്ത ക്യാച്ചുകള്‍... അങ്ങനെ ധോണി കാണിച്ചുകൂട്ടിയ ഒരുപാട് ജാലവിദ്യകളുണ്ട്. ധോണിയോട് ഇങ്ങനെയൊന്നും സ്റ്റമ്പ് ചെയ്യരുതെന്ന് ബാറ്റ്സ്മാന്‍മാര്‍ ദയനീയമായി പലവട്ടം പറയാതെ പറഞ്ഞിട്ടുണ്ട്.

നായകന്‍ വിരാട് കൊഹ്‍ലിയാണെങ്കിലും ധോണിയുടെ ഊഹങ്ങളാണ് പലപ്പോഴും ശരിയെന്ന് തെളിഞ്ഞ സംഭവങ്ങളും കുറച്ചൊന്നുമല്ല. പലപ്പോഴും കൊഹ്‍ലി ധോണിയെ തീരുമാനങ്ങള്‍ക്കായി ആശ്രയിക്കാറുള്ളതും ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. ധോണിയുടെ മനസ് എത്തുന്നിടത്തേക്ക് ശരീരവും എത്തുന്നുണ്ടെന്നതിന് ഇന്നലെയും ഒരു ഉദാഹരണമുണ്ട്. കേദാര്‍ ജാദവിന്റെ ഓവറിലായിരുന്നു സംഭവം. ലെഗ് സൈഡിലേക്ക് കറങ്ങിയിറങ്ങിയ പന്ത് ലെഗിലേക്ക് നീക്കിവിടാനുള്ള ഓസീസ് താരം ഹാന്‍ഡ്സ്കോമ്പിന്റെ ശ്രമം.

എന്നാല്‍ ഈ ഷോട്ട് മുന്‍കൂട്ടി കണ്ട ധോണി ലെഗിലേക്ക് കുറച്ച് നീങ്ങിനിന്നിരുന്നു. ഹാന്‍ഡ്സ്കോമ്പ് തിരിച്ചുവിട്ട പന്ത് പറന്നത് ധോണിയുടെ കൈകളിലേക്ക്. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ, പന്ത് ഗ്ലൌസിലൊതുക്കാന്‍ ധോണിക്ക് കഴിഞ്ഞില്ല. ധോണിയില്‍ നിന്ന് അങ്ങനെയൊരു പിഴവ് പ്രതീക്ഷിക്കാത്ത നായകന്‍ കൊഹ്‍ലിയുടെ മുഖത്ത് ആ സമയം തെളിഞ്ഞത് വന്‍ നിരാശയായിരുന്നു. ഏതായാലും പിന്നീടങ്ങനെയൊരു ഷോട്ട് കളിക്കാന്‍ ഹാന്‍ഡ്സ്കോമ്പ് ധൈര്യപ്പെടില്ലെന്ന് ഉറപ്പായിരുന്നു.