LiveTV

Live

Cricket

ധോണിയെ ഓടിച്ചിട്ട് പിടികൂടി ആരാധകന്‍ - വീഡിയോ കാണാം

ഇന്നലെ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയം പിടിച്ചടക്കിയപ്പോള്‍ ഒരു ‘തല’ ആരാധകന്‍ മൈതാനത്തേക്ക് ഓടിക്കയറിയ കാര്യമാണ്. 

ധോണിയെ ഓടിച്ചിട്ട് പിടികൂടി ആരാധകന്‍ - വീഡിയോ കാണാം

കളിക്കളത്തില്‍ ധോണി ചെയ്യാത്തതൊന്നുമില്ല. ടീമിനെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ജയത്തിലേക്ക് നയിക്കും. ജയിക്കാന്‍ ഒരു റണ്‍സ് കൂടി മതിയെങ്കില്‍ പോലും സിക്സര്‍ പറത്തി വിജയം കൊഴുപ്പിക്കും. ബാറ്റ്സ്മാന്‍ കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ സ്റ്റമ്പിളക്കും. വേണമെങ്കില്‍ ആരാധകര്‍ക്കൊപ്പം മൈതാനത്ത് ഒളിച്ചും കളിക്കും...

ധോണിയെ ഓടിച്ചിട്ട് പിടികൂടി ആരാധകന്‍ - വീഡിയോ കാണാം

പറഞ്ഞു വരുന്നത് വേറൊന്നുമല്ല, ഇന്നലെ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയം പിടിച്ചടക്കിയപ്പോള്‍ ഒരു 'തല' ആരാധകന്‍ മൈതാനത്തേക്ക് ഓടിക്കയറിയ കാര്യമാണ്. ധോണിയുടെ കടുത്ത ആരാധകനായ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് ഓടിയെത്തി. തനിക്ക് നേരെയാണ് ആരാധകന്റെ വരവെന്ന് മനസിലാക്കിയ ധോണി സഹതാരത്തിന്റെ പിന്നിലൊളിച്ചു. പക്ഷേ ആരാധകന്റെ കണ്ണുവെട്ടിക്കാനാകുമോ ? എന്നാല്‍ അത്ര വേഗം പിടികൊടുക്കാന്‍ ധോണിയും തയ്യാറായിരുന്നില്ല. ധോണിയുടെ പിറകെ ആരാധകന്റെ ഓട്ടം. സഹതാരങ്ങളില്‍ ചിലര്‍ ആരാധകനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഒന്നു നില്‍ക്കൂവെന്ന ആരാധകന്റെ അപേക്ഷ. അങ്ങനെ ധോണി തന്റെ ആരാധകന് പിടികൊടുത്തു. പിന്നീടങ്ങോട്ട് ആരാധകന്റെ ആഹ്ലാദപ്രകടനം. ഏതായാലും ഇതിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.