LiveTV

Live

Cricket

ഈ റെക്കോര്‍ഡില്‍ ഇനി സച്ചിനൊപ്പം കൊഹ്‍ലിയും

സെഞ്ച്വറി നേട്ടത്തിനൊപ്പം കൊഹ്‍ലി സ്വന്തം പേരെഴുതി ചേര്‍ത്തത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ലോക റെക്കോര്‍ഡിലേക്കാണ്. 

ഈ റെക്കോര്‍ഡില്‍ ഇനി സച്ചിനൊപ്പം കൊഹ്‍ലിയും

ഇന്ത്യ ഇന്നലെ ഏകദിനത്തില്‍ 500 ാം വിജയം സ്വന്തമാക്കിയപ്പോള്‍ നായകന്‍ വിരാട് കൊഹ്‍ലി ഒരു അപൂര്‍വ ലോക റെക്കോര്‍ഡിലും മുത്തമിട്ടു. നാഗ്പൂര്‍ സ്റ്റേഡിയത്തില്‍ 40 ാം ഏകദിന സെഞ്ച്വറി കുറിച്ചാണ് കൊഹ്‍ലി ഇന്നലെ സ്കോര്‍ ബോര്‍ഡില്‍ സംഭാവന ചെയ്തത്. 120 പന്തില്‍ നിന്ന് 116 റണ്‍സ് കൊഹ്‍ലി നേടി.

സെഞ്ച്വറി നേട്ടത്തിനൊപ്പം കൊഹ്‍ലി സ്വന്തം പേരെഴുതി ചേര്‍ത്തത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഒരു ലോക റെക്കോര്‍ഡിലേക്കാണ്. 33 തവണ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ 33 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട് കൊഹ്‍ലിയും സച്ചിനും. ലോകത്ത് വേറൊരു താരത്തിനും അവകാശപ്പെടാനില്ലാത്തതാണ് ഈ നേട്ടം.

ഈ റെക്കോര്‍ഡില്‍ ഇനി സച്ചിനൊപ്പം കൊഹ്‍ലിയും

സെഞ്ച്വറി നേട്ടത്തിലൂടെ നാഗ്പൂരില്‍ കളിയിലെ കേമനായും കൊഹ്‍ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതുകൂടാതെ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയെ പിന്നിലാക്കുകയും ചെയ്തിട്ടുണ്ട്. ഗാംഗുലി 31 തവണ മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ കൊഹ്‍ലി 32 തവണ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടു. 62 തവണ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയ സച്ചിനാണ് ഈ പട്ടികയിലെ ഒന്നാമന്‍.