LiveTV

Live

Cricket

നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ ഔട്ട് ആവുന്നത് എന്തൊരു കഷ്ടമാണ്...

അര്‍ദ്ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വിജയ് ശങ്കര്‍ നിര്‍ഭാഗ്യകരമായൊരു റണ്‍ ഔട്ടിലൂടെയാണ് ക്രീസ് വിടേണ്ടി വന്നത്.

നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ ഔട്ട്  ആവുന്നത് എന്തൊരു കഷ്ടമാണ്...

നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്‍ ഔട്ട് ആവുന്നത് എന്തൊരു കഷ്ടമാണ് എന്നത് പരസ്യവാചകമാണെങ്കിലും ഇന്ത്യ-ആസ്‌ട്രേലിയ നാഗ്പൂര്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മന്‍ വിജയ് ശങ്കറെ സംബന്ധിച്ചിടത്തോളം അത് നൂറു ശതമാനം ശരിയാണ് താനും. അര്‍ദ്ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വിജയ് ശങ്കര്‍ നിര്‍ഭാഗ്യകരമായൊരു റണ്‍ ഔട്ടിലൂടെയാണ് ക്രീസ് വിടേണ്ടി വന്നത്.

46 റണ്‍സാണ് വിജയ് ശങ്കര്‍ നേടിയത്. 41 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു വിജയ് ശങ്കറുടെ ഇന്നിങ്‌സ്. 75ന് മൂന്ന് എന്ന നിലയില്‍ നിന്ന് വിജയ് ശങ്കറും വിരാട് കോഹ് ലിയും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അപ്രതീക്ഷിതമായി ശങ്കര്‍ റണ്‍ ഔട്ടാവുകയായിരുന്നു.

ആദം സാംപയെറിഞ്ഞ 29–ാം ഓവറിലെ അഞ്ചാം പന്താണ് വില്ലന്‍. സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടാനുള്ള നായകന്‍ കോഹ് ലിയുടെ ശ്രമമാണ് റണ്‍ ഔട്ടിലെത്തിയത്. പന്ത് സാംപയുടെ വിരലുകളിൽ തട്ടി നേരെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപിൽ അവസാനിച്ചു. ഈ സമയം സമയം പന്തിടിച്ച് ബെയ്‌ലിളകുമ്പോൾ ക്രീസിനു വെളിയിലായിരുന്നു വിജയ് ശങ്കർ. ഏതായാലും കാണികളുടെ മനം കവര്‍ന്നാണ് ശങ്കര്‍ കളം വിട്ടത്.