LiveTV

Live

Cricket

33 റണ്‍സ് അകലെ ധോണിയെ കാത്തിരിക്കുന്ന നേട്ടം...

വിക്കറ്റിളക്കാതെ ധോണി നേടിയ 59 റണ്‍സിന്റെയും കേദാര്‍ ജാദവിന്റെ 81 റണ്‍സിന്റെയും മികവിലാണ് ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

33 റണ്‍സ് അകലെ ധോണിയെ കാത്തിരിക്കുന്ന നേട്ടം...

ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം പിടിച്ചടക്കിയത് ടീമിന്റെ സ്വന്തം ഫിനിഷര്‍ എം.എസ് ധോണിയുടെ മികവിലായിരുന്നു.

സ്കോര്‍ ബോര്‍ഡില്‍ 100 തൊടുംമുമ്പ് നായകന്‍ വിരാട് കൊഹ്‍ലി അടക്കമുള്ള മുന്‍നിര കൂടാരം കയറിയിട്ടും കേദാര്‍ ജാദവിനൊപ്പം ക്രീസില്‍ നിലയുറപ്പിച്ച ധോണി ടീമിനെ വിജയതീരത്തേക്ക് നയിക്കുകയായിരുന്നു. വിക്കറ്റിളക്കാതെ ധോണി നേടിയ 59 റണ്‍സിന്റെയും കേദാര്‍ ജാദവിന്റെ 81 റണ്‍സിന്റെയും മികവിലാണ് ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

33 റണ്‍സ് അകലെ ധോണിയെ കാത്തിരിക്കുന്ന നേട്ടം...

ധോണി ഇതേ പ്രകടനം തുടര്‍ന്നാല്‍ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ 33 റണ്‍സ് അകലെ ഫിനിഷറെ കാത്തിരിക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. 33 റണ്‍സ് കൂടി നേടാനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17,000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാകാന്‍ ധോണിക്ക് കഴിയും. നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (34,357), രാഹുല്‍ ദ്രാവിഡ് (24,208), വിരാട് കൊഹ്‍ലി (19,453), സൌരവ് ഗാംഗുലി (18,575), വിരേന്ദര്‍ സെവാഗ് (17,253) എന്നിവരാണ് ഈ നാഴികക്കല്ല് പിന്നിട്ടവര്‍.