LiveTV

Live

Cricket

മേല്‍ക്കൈ നേടാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ഓസീസ്; നാഗ്പൂരില്‍ ഇന്ന് പോരാട്ടം പൊടിപാറും

ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇന്ത്യ ഇന്നിറങ്ങാന്‍ സാധ്യത

മേല്‍ക്കൈ നേടാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ഓസീസ്; നാഗ്പൂരില്‍ ഇന്ന് പോരാട്ടം പൊടിപാറും

ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്. പരമ്പരിയലെ ആദ്യ വിജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇന്ത്യ ഇന്നിറങ്ങാന്‍ സാധ്യത. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുല്‍ ഇടം പിടിച്ചേക്കും. ഋഷഭ് പന്ത് അന്തിമ ഇലവിനില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.

നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ മോശം പ്രകടനമാണ് ഓസീസിനെ വലക്കുന്നത്. അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. നാഗ്പൂരില്‍ ഉച്ചയ്ക്ക് 1:30നാണ് മത്സരം.