LiveTV

Live

Cricket

കൂറ്റനടിയില്‍ മഹി തന്നെ താരം

ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയുടെ 215 സിക്സറെന്ന റെക്കോർഡാണ് കഴിഞ്ഞ മത്സരത്തോടെ മഹി സ്വന്തം പേരിലാക്കിയത്

കൂറ്റനടിയില്‍ മഹി തന്നെ താരം

ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുന്നതിൽ എം.എസ് ധോണിക്കുള്ള പങ്ക് ആർക്കും തള്ളിക്കളയാനാകില്ല. ഇന്ത്യൻ മധ്യനിരയുടെ സ്ഥിരതയില്ലായ്മയെ പറ്റി വിവിധയിടങ്ങളിൽ നിന്നും വിമർശനം ഉയരുന്നതിനിടെയാണ് കേദാർ ജാദവുമൊത്ത് മഹി ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. നാലാം വിക്കറ്റിൽ ഒരുമിച്ച ഇരുവരിൽ നിന്നും 141 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നപ്പോള്‍, വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു അത്.

മത്സരത്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സറുമാണ് മുൻ ഇന്ത്യൻ നായകൻ നേടിയത്. എന്നാൽ ഈ സിക്സറോടെ ഏകദിനത്തിൽ ഏറ്റവും കൂടതുതൽ സിക്സറുകൾ പറത്തിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയുടെ 215 സിക്സറെന്ന റെക്കോർഡാണ് കഴിഞ്ഞ മത്സരത്തോടെ മഹി സ്വന്തം പേരിലാക്കിയത്. 216 സിക്സറുകൾ പറത്തിയ ധോണി ഏഷ്യൻ ഇലവനായി മൂന്ന് മത്സരങ്ങളിൽ നിന്നും നേടിയ ഏഴ് സിക്സറുകളും കൂടി ചേർത്താൽ, ആകെ സിക്സർ നേട്ടം 223 ആകും.

ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 195 സിക്സറുമായി മൂന്നാമതുണ്ട്. മുൻ വിഖ്യാത നായകൻ സൗരവ് ഗാംഗുലി നാലാം സ്ഥാനത്തും (189 സിക്സർ), യുവരാജ് സിംഗ് അഞ്ചാമതുമാണ് (153 സിക്സർ).

ഏകദിനത്തൽ 349 സിക്സറുകൾ പറത്തിയ പാകിസ്താൻ താരം ശാഹിദ് അഫ്രീദിയാണ് കൂറ്റനടിയിൽ ഏറ്റവും മുന്നിലുള്ള താരം. 314 സിക്സുമായി വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയ്ലാണ് രണ്ടാമതുള്ളത്.