LiveTV

Live

Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ ഉയര്‍ന്ന സ്കോര്‍ നേടി ചരിത്രം കുറിച്ച് കിവിപ്പട 

ഇതിനു മുമ്പ് ന്യൂസീലാന്‍റിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 2014ല്‍ പാകിസ്താനെതിരെ നേടിയ 690 റണ്‍സായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഉയര്‍ന്ന സ്കോര്‍ നേടി ചരിത്രം കുറിച്ച് കിവിപ്പട 

ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി ന്യൂസീലന്‍റ് ചരിത്രം കുറിച്ചു. ഹാമില്‍ട്ടനില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായുള്ള ആദ്യ ടെസ്റ്റിലാണ് കിവികള്‍ ചരിത്രമെഴുതിയത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 715 റണ്‍സ് നേടിയ കിവിപ്പട ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നായകന്‍ കെയിന്‍ വില്ല്യംസണിന്‍റെ ഇരട്ട സെഞ്ച്വറിയാണ് കിവീസ് ബാറ്റിങ്ങിന് കരുത്തേകിയത്. 257 പന്തുകള്‍ നേരിട്ട വില്ല്യംസണ്‍ 200 റണ്‍സ് അടിച്ചെടുത്തു. 19 തവണ പന്ത് ബൌണ്ടറി കടത്തിയാണ് കീവി നായകന്‍ ഇരട്ടസെഞ്ച്വറി കുറിച്ചത്.

ഓപ്പണര്‍മാരായ ജീത് റാവലും ടോം ലാഥമും മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 254 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജീത് റാവല്‍ 132 റണ്‍സ് നേടിയപ്പോള്‍ ടോം ലാഥം 161 റണ്‍സ് അടിച്ചെടുത്തു. അഞ്ചു സിക്‌സ് ഉള്‍പ്പെടെ 53 പന്തുകളില്‍ നിന്നും 76 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോളിന്‍ ഗ്രാന്ദേമിന്‍റെ പ്രകടനവും കിവികള്‍ക്ക് ചിറകു വിടര്‍ത്തി പറക്കാന്‍ സഹായകമായി. ഇതിനു മുമ്പ് ന്യൂസീലാന്‍റിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 2014ല്‍ പാകിസ്താനെതിരെ നേടിയ 690 റണ്‍സായിരുന്നു.