LiveTV

Live

Cricket

ഐ.പി.എല്ലില്‍ തിളങ്ങിക്കോളൂ... ലോകകപ്പ് സെലക്ഷന് അത് മാനദണ്ഡമാവില്ല  

ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ ഐ.പി.എല്ലിലെ പ്രകടനങ്ങൾ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്നു കരുതുന്നില്ലെന്നായിരുന്നു കോഹ് ലിയുടെ മറുപടി.

ഐ.പി.എല്ലില്‍ തിളങ്ങിക്കോളൂ... ലോകകപ്പ് സെലക്ഷന് അത് മാനദണ്ഡമാവില്ല  

ആസ്‌ട്രേലിയക്കെതിരായ അഞ്ച് ഏകദിന പരമ്പര കഴിഞ്ഞതിന് പിന്നാലെ ഐ.പി.എല്‍ പോരാട്ടമാണ്. പക്ഷേ ഐ.പിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തി ലോകകപ്പ് ടീമില്‍ ഇടം നേടാമെന്ന അമിത പ്രതീക്ഷ വേണ്ട, പറയുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ്. ഇന്ത്യ–ആസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോഹ്‍ലി നിലപാട് വ്യക്തമാക്കിയത്.

ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ ഐ.പി.എല്ലിലെ പ്രകടനങ്ങൾ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്നു കരുതുന്നില്ലെന്നായിരുന്നു കോഹ് ലിയുടെ മറുപടി. സ്ഥിരതയുള്ള ടീമാണ് ലോകകപ്പിനാവശ്യം, ഐ.പി.എല്ലിന് മുമ്പെ ഇക്കാര്യത്തില്‍ ധാരണയിലെത്തേണ്ടതുണ്ട്, ഐപിഎല്ലിലെ പ്രകടനങ്ങൾ ഈ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ വിരളമാണെന്നും കോഹ്‍ലി പറഞ്ഞു.

ഐ.പി.എല്ലില്‍ തിളങ്ങിക്കോളൂ... ലോകകപ്പ് സെലക്ഷന് അത് മാനദണ്ഡമാവില്ല  

ലോകകപ്പിനുള്ള 15 അംഗ ടീമിൽ 12–13 സ്ഥാനങ്ങൾ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞെങ്കിലും മധ്യനിരയിൽ ചില സ്ഥാനങ്ങൾ ഇനിയും ഉറപ്പിച്ചിട്ടില്ല. ഈ സ്ഥാനങ്ങൾക്കായി മൽസരിക്കുന്ന ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, വിജയ് ശങ്കർ തുടങ്ങിയ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനമാകും ടീം തിരഞ്ഞെടുപ്പിൽ നിർണായകമാകുകയെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കോഹ് ലിയുടെ മറുപടി.

‌ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഏകദിന മത്സരങ്ങളില്ല. ആസ്ട്രേലിയക്കെതിരെ ഇപ്പോള്‍ നടക്കുന്ന പരമ്പര മാത്രമാണുള്ളത്. ചുരിക്കിപ്പറഞ്ഞാല്‍ ആസ്ട്രേലിയക്കെതിരായ ഇൌ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കഴിവ് തെളിയിക്കുന്നവര്‍ തന്നെയാവും ലോകകപ്പിലേക്കും പരിഗണിക്കുക.