LiveTV

Live

Cricket

ആദ്യ ഏകദിനത്തില്‍ ധോണി കളിച്ചേക്കില്ല

പന്തുചുരണ്ടല്‍ വിവാദത്തിന് ശേഷം തിരിച്ചുവരവ് നടത്തുന്ന ആസ്ട്രേലിയന്‍ നായകന്‍ ഷോണ്‍ മാര്‍ഷ് വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരത്തിനുണ്ടാവില്ല

ആദ്യ ഏകദിനത്തില്‍ ധോണി കളിച്ചേക്കില്ല

ആസ്ട്രേലിയക്കെതിരെ ഹൈദരാബാദില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ധോണി കളിച്ചേക്കില്ല. കഴിഞ്ഞ ദിവസം നെറ്റ്സില്‍ പരിശീലനം ചെയ്യവെ വലത് കൈത്തണ്ടയില്‍ ധോണിക്ക് നേരിയ പരിക്ക് പറ്റിയിട്ടുണ്ട്. രാഗവേന്ദ്രയുടെ പന്ത് പ്രതീക്ഷിച്ചതിലും കൂടുതല്‍ ബൌണ്‍സ് ചെയ്യുകയും അതിനെ നേരിടവെ ധോണിയുടെ വലത് കൈത്തണ്ടയില്‍ പന്ത് കൊള്ളുകയായിരുന്നു. അതിനുശേഷം ധോണി പരിശീലനത്തില്‍ നിന്നും പിന്‍വാങ്ങി. പന്തുചുരണ്ടല്‍ വിവാദത്തിന് ശേഷം തിരിച്ചുവരവ് നടത്തുന്ന ആസ്ട്രേലിയന്‍ നായകന്‍ ഷോണ്‍ മാര്‍ഷ് വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരത്തിനുണ്ടാവില്ല.

ധോണിയുടെ അഭാവത്തില്‍ റിഷഭ് പന്തിനായിരിക്കും സ്റ്റംപിന് പിന്നില്‍ സ്ഥാനം. ദിനേശ് കാര്‍ത്തിക് ടീമില്‍ ഇല്ലാത്തതും കെ.എല്‍ രാഹുലിന്‍റെ കീപ്പിങ്ങിലെ രിജയക്കുറവും പന്തിന് തന്നെ കീപ്പര്‍ സ്ഥാനം നേടിക്കൊടുക്കാന്‍ സഹായിക്കുന്നു. ഇന്ന് വൈകുന്നേരം അവസാന ടീമിനെ മാനേജ്മെന്‍റ് തീരുമാനിക്കും. ടി20 പരമ്പര നഷ്ടമായതോടെ ലോകകപ്പിന് മുന്നോടിയായുള്ള തങ്ങളുടെ അവസാന ഏകദിന പരമ്പര സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ടീം ഇന്ത്യ.